നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Samastha | വധ ഭീഷണി സന്ദേശം: കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ജിഫ്രി തങ്ങളെ പിന്തുണച്ചത് ഏറെ വൈകിയെന്ന് സമസ്ത 

  Samastha | വധ ഭീഷണി സന്ദേശം: കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ജിഫ്രി തങ്ങളെ പിന്തുണച്ചത് ഏറെ വൈകിയെന്ന് സമസ്ത 

  " സിപിഎമ്മിനോട് പ്രത്യേക മമതയില്ല ; ഭരിക്കുന്നവരോട് മാന്യമായി പെരുമാറുകയാണ് സമസ്തയുടെ നയം "

  samastha

  samastha

  • Share this:
  മലപ്പുറം: വധഭീഷണി വിഷയത്തിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ പിന്തുണച്ചുള്ള കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ (Kanthapuram) പ്രസ്താവന ഏറെ വൈകി വന്നതായെന്ന്  സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാർ (Samastha). മലപ്പുറത്ത് (Malappuram) നടത്തിയ വാർത്താ സമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. "കാന്തപുരം ഇത്ര താമസിച്ചു പോയത് എന്താണെന്നാണ് ആലോചിക്കുന്നത്. കുറച്ചുകൂടെ മുമ്പു പറയേണ്ടതായിരുന്നില്ലേ? "അദ്ദേഹം ചോദിച്ചു.

  അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമ്പോള്‍ വ്യക്തിഹത്യയും  വധ ഭീഷണിയും കൊലയും നടത്തുന്നത് ഭീരുക്കളുടെ സ്വഭാവമാണ്. ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെയുള്ള ഇത്തരം ശ്രമങ്ങള്‍ അപലപീനയമാണ്. അത്തരം മോശമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നയിക്കുന്നത് ആദര്‍ശ മൂല്യങ്ങളല്ല, മൃഗീയതയാണ്. അഭിപ്രായ ഭിന്നതകളുടെയും വ്യത്യസ്ത നിലപാടുകളുടെയും പേരില്‍ ആര്‍ക്കെതിരെയും ഇത്തരം ശ്രമങ്ങള്‍ അനുവദിക്കാനാവില്ല. കൊലവിളി നടത്തുന്നവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്‍കണം. പുതുവര്‍ഷം ആത്മ പരിശോധനയുടേതും പുരോഗതിക്കായുള്ള പുതു പ്രതിജ്ഞകളുടേതുമാകണം. ഇതായിരുന്നു കാന്തപുരത്തിൻ്റെ പ്രസ്താവന.

  വിവിധ കാലത്തു വന്ന സർക്കാരുകളോട് മാന്യമായി പെരുമാറുക എന്ന പൊതു സ്വഭാവമാണ് സമസ്തക്കുള്ളതെന്നും സിപിഎമ്മിനോട് പ്രത്യേക മമതയില്ലെന്നും സമസ്ത നേതാക്കൾ പറഞ്ഞു. വഖഫ് വിഷയത്തിൽ സർക്കാർ ചർച്ചയ്ക്കു വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും മലപ്പുറം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു.'സിപിഎമ്മിനോട് അങ്ങനെയൊരു സമീപനമൊന്നുമില്ല. എന്നാൽ അതാത് കാലത്ത് ഭരിക്കുന്ന സർക്കാറുകളോട് മാന്യമായി പെരുമാറുക എന്ന പൊതുസ്വഭാവം സമസ്തക്കുണ്ട്. അങ്ങനെ സമസ്ത നേതാക്കളിൽ നിന്ന് ഉണ്ടായിട്ടുണ്ടാകും. അല്ലാതെ ഒരു പ്രത്യേക സമീപനം ഒന്നും ഉണ്ടായിട്ടില്ല.'  എംടി അബ്ദുല്ല മുസ്‌ലിയാർ വിശദീകരിച്ചു.

  Also Read- Pinarayi Vijayan | 'ജമാഅത്തെ ഇസ്ലാമി പൊയ്‌മുഖക്കാർ; ലീഗ് അവരുടെ മേലങ്കി അണിയാൻ ശ്രമിക്കുന്നു': പിണറായി വിജയൻ

  വഖഫ് വിഷയത്തിൽ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ജിഫ്രി തങ്ങൾക്ക് ഭീഷണി ഉണ്ടായതെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വധഭീഷണിയിൽ സംഘടനാപരമായ ഇടപെടൽ നടത്തിയിട്ടുണ്ട്. കേസോ നിയമനടപടിയോ വേണ്ടെന്ന് ജിഫ്രി തങ്ങൾ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് മുമ്പോട്ടു പോയില്ല. പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരുടെയും കൂടെ നിൽക്കുക എന്നാണ് സമസ്തയുടെ നിലപാട്.

  സുന്നീ ഐക്യ ചർച്ചകൾ പല ഘട്ടങ്ങളിലായി നടന്നിട്ടുണ്ട്. എന്നാൽ അത് പൂർത്തീകരിക്കാൻ കഴിയില്ലെന്നും സമസ്ത നേതൃത്വം പ്രതികരിച്ചു.

  സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമാപന പരിപാടികൾക്ക് വെള്ളിയാഴ്ച തുടക്കമാകും. ജനുവരി 1 ന് കാലത്ത് 11.30 ന് സമസ്ത പതാക യാത്ര വരക്കല്‍  മഖാമില്‍ നിന്നാരംഭിക്കും.  2 ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സന്ദേശം നല്‍കും. സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനാകും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി ആമുഖഭാഷണം നടത്തും.
  Published by:Anuraj GR
  First published:
  )}