HOME » NEWS » Kerala »

'സ്ത്രീകള്‍ ഇറങ്ങേണ്ട സമയമായിട്ടില്ല'; പൗരത്വ സമരങ്ങളില്‍ സ്ത്രീകള്‍ വേണ്ടെന്ന് കാന്തപുരവും

സ്ത്രീകള്‍ സന്ധ്യയ്ക്ക് എന്നല്ല പകല്‍പോലും സമരരംഗത്തൊന്നും വേണ്ടെന്ന് തന്നെയാണ് നിലപാടെന്ന് കാന്തപുരം വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: March 5, 2020, 3:20 PM IST
'സ്ത്രീകള്‍ ഇറങ്ങേണ്ട സമയമായിട്ടില്ല'; പൗരത്വ സമരങ്ങളില്‍ സ്ത്രീകള്‍ വേണ്ടെന്ന് കാന്തപുരവും
kanthapuram
  • Share this:
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളില്‍ സ്ത്രീകള്‍ ഇറങ്ങേണ്ടെന്ന സമസ്ത ഇ.കെ വിഭാഗത്തിന്റെ നിലപാടിനെ പിന്തുണച്ച്കാന്തപുരവും. സമരങ്ങളില്‍ സ്ത്രീകള്‍ ഇറങ്ങേണ്ടെന്നായിരുന്നു സമസ്ത ഇകെ വിഭാഗത്തിന്റെ നിലപാട്. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തിൽ കാന്തപുരം വിഭാഗം മൗനത്തിലായിരുന്നു. എന്നാലിപ്പോള്‍ സമസ്ത ഇകെയുടെ നിലപാടിനെ പിന്തുണച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീകള്‍ സന്ധ്യയ്ക്ക് എന്നല്ല പകല്‍പോലും സമരരംഗത്തൊന്നും വേണ്ടെന്ന് തന്നെയാണ് നിലപാടെന്ന് കാന്തപുരം വ്യക്തമാക്കി.

ജാമിഅ മില്ലിയ കോളജിലെ പെണ്‍കുട്ടികള്‍ സമരമുഖത്ത് സജീവമായത് ചൂണ്ടിക്കാട്ടിയപ്പോള്‍ അതെല്ലാം തള്ളിക്കളയുന്ന നിലപാടായിരുന്നു കാന്തപുരത്തിന്റേത്. സ്ത്രീകള്‍ പുറത്തിറങ്ങാനുള്ള സമയമായിട്ടില്ലെന്നും സമയമാകുമ്പോൾ പറയാമെന്നും അദേഹം വാര്‍ത്താലേഖരോട് പറഞ്ഞു.

സിഎഎ വിരുദ്ധ സമരങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യമല്ല വിളിക്കേണ്ടതെന്നും മതേതരമായിരിക്കണം സമരമെന്നും കാന്തപുരം പറഞ്ഞു. ഭരണഘടനാ സംരക്ഷണ സമരങ്ങളില്‍ ഇസ്ലാമിക ശബ്ദമല്ല ഉയേരരേണ്ടത്. സിഎഎ വിരുദ്ധ സമരങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടേതായ താല്‍പര്യങ്ങളുണ്ടാകാം. സമരങ്ങള്‍ ജമാഅത്തെ ഇസ്ലാമി ഹൈജാക്ക് ചെയ്യുന്നെന്ന അഭിപ്രായമില്ല. ജമാഅത്തെ ഇസ്ലാമി ചെറിയൊരു സംഘടനയാണെന്നും കാന്തപുരം പറഞ്ഞു.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരുമിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്ക് തന്നെയാണ് പ്രസക്തി. പക്ഷേ ആദര്‍ശങ്ങളിലും സംഘടനാപരമായ നിലപാടുകളിലും അതുണ്ടാകില്ല. എസ് ഡി പിഐയെ പ്രതിഷേധ പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ചില മാറ്റിനിര്‍ത്തലുകളും അനിവാര്യമാണെന്ന് കാന്തപുരം പറഞ്ഞു.

എല്ലാ ജില്ലകളിലും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുമായി ഉമറാ സംഗമം നടക്കും. 'സൗഹൃദം സാധ്യമാണ് ' എന്ന പേരിലാണ് പരിപാടി നടക്കുക.

You may also like:കോവിഡ് 19 ഭീതി തുടരുന്നു: സൗദിയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു [PHOTO]ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കേ കിണറ്റിൽ വീണു; [VIDEO]സപ്ലൈകോ കൊടുവള്ളി ഗോഡൗണിലെ 784 ക്വിന്റല് ധാന്യങ്ങൾ പോയ വഴിയേത്? [NEWS]
Published by: Aneesh Anirudhan
First published: March 5, 2020, 3:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories