കോഴിക്കോട്: അയോധ്യ കേസിലുണ്ടായ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍. കോടതി വിധി മാനിക്കേണ്ടത് എല്ലാ പൗരന്മാരുടേയും കടമയാണ്,വിജയം കിട്ടിയവര്‍ ആഹ്ലാദിക്കുകയോ പരാജയം കിട്ടിയവര്‍ കുഴപ്പം ഉണ്ടാക്കുകയോ ചെയ്യരുത്. ഈ നിലപാട് എല്ലായിടത്തും അറിയിച്ചിട്ടുണ്ട്. കോടതിയുടെ വിധിന്യായം പൂര്‍ണമായും പഠിച്ചശേഷം ബാക്കി വിഷയങ്ങളെ കുറിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സമാധാനം ഉണ്ടാകാന്‍ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. കക്ഷികളുടെ നിലപാടിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് രാജ്യത്തിന്റെ സമാധാനത്തിനാണ്. രാജ്യത്തിന്റെ അഖണ്ഡതയും ഭദ്രതയുമാണ് സുപ്രധാനം. ഇതു തകര്‍ക്കപ്പെടാന്‍ അനുവദിക്കരുതെന്ന് നേരത്തേ തന്നെ പറഞ്ഞതാണെന്നും രാജ്യത്ത് സമാധാനമുണ്ടാകാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.