• HOME
  • »
  • NEWS
  • »
  • kerala
  • »
  • KANTHAPURAM AP ABOOBACKER MUSLIAR MET CHIEF MINISTER TO EXPRESS HIS CONCERN OVER THE ISSUE OF MINORITY SCHOLARSHIPS JK TV

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; മുഖ്യമന്ത്രിയെ കണ്ട് ആശങ്ക അറിയിച്ച് കാന്തപുരം; ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്

News 18 Malayalam

News 18 Malayalam

  • Share this:
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ആശങ്ക അറിയിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകണം എന്നതടക്കമുള്ള ആവശ്യങ്ങളാണ്  കാന്തപുരം മുഖ്യമന്ത്രിക്ക് മുന്നിൽ വച്ചത്. ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനം മുസ്ലിം വിഭാഗത്തിന് നഷ്ടം ഉണ്ടാകില്ല എന്ന് ഉറപ്പ് മുഖ്യമന്ത്രി നൽകി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് .

സച്ചാർ കമ്മറ്റിയും പാലോളി കമ്മിറ്റിയും ചൂണ്ടിക്കാട്ടിയതുപോലെ മുസ്ലിം വിഭാഗത്തിന് മാത്രമായി പദ്ധതി വേണമെന്നാണ് കാന്തപുരത്തിന്റെ  ആവശ്യം. സർക്കാർ നിലപാടുകളെ വിശ്വാസത്തിലെടുക്കുക യാണെന്ന് കാന്തപുരം വിഭാഗം വ്യക്തമാക്കി. നിലവിൽ  ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ വിഷയത്തിൽ താൽക്കാലിക പരിഹാരമാണ് സർക്കാർ ഉണ്ടാക്കിയത്. വിഷയത്തിൽ ശാശ്വത പരിഹാരം വേണം എന്നാണ് കാന്തപുരം സർക്കാരിനോട് ആവശ്യപ്പെട്ടത്.

Also Read-INL| ഐഎന്‍എല്‍ പിളര്‍ന്നു; പരസ്പരം പുറത്താക്കി ഇരുവിഭാഗവും

സർക്കാരിൻറെ പുതിയ തീരുമാനപ്രകാരം മുസ്ലിം വിഭാഗത്തിന് ആനുകൂല്യങ്ങൾ ഒന്നും നഷ്ടപ്പെടില്ല. ഭാവിയിലും  ഇത് നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി ഉറപ്പുകൊടുത്തു.

മുഖ്യമന്ത്രിയുടെ ഉറപ്പുകളെ വിശ്വാസത്തിലെടുക്കുക ആണെന്ന് പിന്നീട് കാന്തപുരം വിഭാഗം വ്യക്തമാക്കി. സർക്കാരിന് വീഴ്ച  ഉണ്ടായോ എന്ന് ഇപ്പോൾ പ്രതികരിക്കാനില്ല. വിഷയത്തെ രാഷ്ട്രീയമായി നേരിടില്ല. സർക്കാരിനെതിരെ ഇപ്പോൾ സമരം ചെയ്യേണ്ട സാഹചര്യം അല്ലെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. മുസ്ലിം വിഭാഗം അർഹമായ ആനുകൂല്യം പറ്റുന്നവർ ആണെന്ന് പ്രചരണം നടക്കുന്നു. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമ്പോൾ, ആവശ്യമെങ്കിൽ തങ്ങൾ കക്ഷി ചേരുമെന്നും കാന്തപുരം വിഭാഗം വ്യക്തമാക്കി.

Also Read-'പച്ചരി വിശപ്പ് മാറ്റും; ബല്‍റാമുമാരെ ബാധിച്ച മാനസികരോഗം പച്ചരി കഴിച്ചാല്‍ മാറില്ല'; എ എ റഹീം

കാന്തപുരം വിഭാഗത്തിന്റെ നിവേദനത്തിലെ ആവശ്യങ്ങൾ.

1. പാലോളി -സച്ചാർ റിപ്പോർട്ടുകളിന്മേലുള്ള ആനുകൂല്യം മുസ്ലിം വിഭാഗത്തിന് മാത്രം ആക്കുക.

2. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുക.

3. മുസ്ലിം വിഭാഗത്തിന് വിതരണം ചെയ്യുന്ന ആനുകൂല്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടുത്തി ധവളപത്രം പ്രസിദ്ധീകരിക്കുക .

4. മുസ്ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുക വർധിപ്പിക്കുക.

5. സർക്കാർ ജോലിയിലും ജനസംഖ്യ ആനുപാതികം സംവരണം കൊണ്ടുവരിക.

6. പി എസ്‌ സിയുടെ മുസ്ലിം സംവരണം പരിഷ്കരിക്കുക.
Published by:Jayesh Krishnan
First published:
)}