• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാന്തപുരം എ.പി അബൂക്കര്‍ മുസ്ല്യാര്‍ മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം മുസ്ലീം ലീഗ് വേദിയില്‍; നേട്ടമെന്ന് കുഞ്ഞാലിക്കുട്ടി

കാന്തപുരം എ.പി അബൂക്കര്‍ മുസ്ല്യാര്‍ മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം മുസ്ലീം ലീഗ് വേദിയില്‍; നേട്ടമെന്ന് കുഞ്ഞാലിക്കുട്ടി

സമസ്തയിലെ പിളപ്പിന് ശേഷം ആദ്യമായാണ് കാന്തപുരം എ.പി അബൂക്കര്‍ മുസ്ല്യാര്‍ മുസ്ലിം ലഗ് വേദിയിലെത്തുന്നത്.

  • Share this:
കോഴിക്കോട്: മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സംഗമത്തില്‍ പങ്കെടുത്ത് കാന്തപുരം എ.പി അബൂക്കര്‍ മുസ്ല്യാര്‍. കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ നടന്ന സൗഹൃദ സംഗമത്തിലാണ് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കൊപ്പം കാന്തപുരവും പങ്കെടുത്തത്. മുഹമ്മദലി ശിഹാബ് തങ്ങളുമായും ഹൈദരലി തങ്ങളുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്ന് കാന്തപുരം പറഞ്ഞു. തനിക്ക് സുന്നിസമാണ് പ്രധാനമെന്നും രാഷ്ട്രീയ കക്ഷിത്വമില്ലെന്നും കാന്തപുരം പറഞ്ഞു.

മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്തമാണ് വേണ്ടതെന്നും വിദ്വേഷ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിന് കഴിയട്ടെയെന്നും സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കോഴിക്കോട് നടന്ന പൊതു സമ്മേളനത്തില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കാന്തപുരത്തിന്റെ പങ്കാളിത്തം എടുത്ത് പറയുകയും ചെയ്തു. ഇരു സമസ്ത നേതാക്കളെയും ഒരുമിച്ചിരുത്താന്‍ കഴിഞ്ഞത് ലീഗിന്റെ നേട്ടമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കാന്തപുരം ലീഗ് വേദിയിലെത്തിയത് സോഷ്യല്‍ മീഡയയിലും എ.പി- ഇ.കെ സമസ്ത വിഭാഗത്തിലെ ഇരു അണികള്‍ ചര്‍ച്ചയാക്കുന്നുണ്ട്. സമസ്തയിലെ പിളപ്പിന് ശേഷം ആദ്യമായാണ് കാന്തപുരം മുസ്ലിം ലഗ് വേദിയിലെത്തുന്നത്. പിളര്‍പ്പിന് ശേഷം മുസ്ലിം ലീഗും കാന്തപുരം വിഭാഗവും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. ഇ.കെ വിഭാഗം മുസ്ലിം ലീഗിനൊപ്പം നിന്നപ്പോള്‍ കാന്തപുരത്തിന് സി.പി.എം പിന്തുണ നല്‍കി. ഇതോടെ കാന്തപുരം വിഭാഗത്തെ വിമര്‍ശകര്‍ അരിവാള്‍ സുന്നികളെന്നും വിളിച്ചിരുന്നു.

Also Read-AP Abdullakutty | 'കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്ലീമാണ് കെ.എന്‍.എ ഖാദര്‍'; എപി അബ്ദുല്ലക്കുട്ടി

ലീഗുമായുണ്ടായ സംഘര്‍ഷത്തില്‍ കാന്തപുരം സമസ്ത പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇടക്കാലത്ത് സുന്നി എ.പി- ഇ.കെ വിഭാഗം ഐക്യ ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ അതിന് തുരങ്കം വെച്ചത് മുസ്ലിം ലീഗാണെന്ന് ഇരു സംഘടനകള്‍ക്കുള്ളിലും വിമര്‍ശനമുണ്ട്. ഇടക്കാലത്ത് മുസ്ലിം ലീഗ് വിളിച്ചു ചേര്‍ക്കുന്ന സൗഹൃദ സംഗമങ്ങളില്‍ കാന്തപുരത്തെ ക്ഷണിക്കാറുണ്ടായിരുന്നുവെങ്കിലും പ്രതിനിധികളെയാണ് വിടാറുണ്ടായിരുന്നത്. ഈ പതിവ് തെറ്റിച്ചാണ് കാന്തപുരം ലീഗ് വേദിയില്‍ പങ്കെടുത്തത്.

ഒരുമിച്ചിരിക്കുന്നതിനെക്കുറിച്ചാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് കാന്തപുരവും സാദിഖലി തങ്ങളും ജിഫ്രി തങ്ങളും ഒരുമിച്ചിരിക്കുന്ന ചത്രങ്ങള്‍ പങ്കുവെച്ച് നജീബ് കാന്തപുരം എം.എല്‍.എ ഫേസ്ബുക്കില്‍ കുറിപ്പെഴുതി.

'ഒരുമിച്ചിരിക്കല്‍ അത് സമുദായത്തിനകത്തും, സമുദായങ്ങള്‍ക്കിടയിലും സംഭവിക്കണം. ആ ഒരുമിച്ചിരിക്കലിന്റെ മനോഹര ദൃശ്യങ്ങളാണ് കേരളം ഉടനീളം കണ്ടത്. തൊലിപ്പുറത്തുള്ള ചികിത്സ ആയിരുന്നില്ല മനസ്സിനകത്തേക്ക് ആഴ്ന്നിറങ്ങുന്ന ആത്മാര്‍ത്ഥതയുള്ള വാക്കുകളായിരുന്നു സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ് സംഗമത്തില്‍ 14 ജില്ലകളിലും നാം കേട്ടത്. ജില്ലാ സംഗമങ്ങള്‍ കോഴിക്കോട് സമാപിച്ചപ്പോള്‍ പങ്കെടുത്തവരുടെ വൈവിധ്യവും മുന്നോട്ടു വെച്ച നിര്‍ദേശങ്ങളും കേരളത്തിന്റെ മുന്നോട്ടുള്ള സൗഹൃദ യാത്രക്ക് കരുത്തേകുന്നതായിരുന്നു.

നമുക്ക് ഒരുമിച്ചുമുന്നോട്ടു പോവാനുള്ള അതിരറ്റ ഊര്‍ജം തന്നെയാണ് ഈ സംഗമങ്ങള്‍ നല്‍കിയത്. മുസ്ലിം ലീഗ് എന്നും മുന്നോട്ട് വെച്ചത് വിളക്കി ചേര്‍ക്കലിന്റെ കലയാണ്. ആ വിളക്കി ചേര്‍ക്കല്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളിലൂടെ വീണ്ടും കേരളം പ്രതീക്ഷാപൂര്‍വം കാണുന്നു.

ഇന്നത്തെ പത്ര സമ്മേളനത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഒരു വാക്ക് പറഞ്ഞു. മതേതരത്വം ഇന്ത്യന്‍ ഭരണ ഘടനയില്‍ നിന്ന് ജനങ്ങള്‍ ഏറ്റെടുത്തതല്ല, ഇന്ത്യന്‍ ജനതയില്‍ നിന്ന് ഭരണഘടന ഏറ്റെടുത്ത വലിയ കാര്യമാണ്. അത് കൊണ്ട് ആ മതേതരത്വം സംരക്ഷിക്കാന്‍ നമുക്ക് അവസാന സമയം വരെ ശ്രമിക്കാം'.
Published by:Jayesh Krishnan
First published: