• HOME
  • »
  • NEWS
  • »
  • kerala
  • »
  • മർക്കസ് കാലവസ്ഥാ ഉച്ചകോടിയിലെ വനിതാ പങ്കാളിത്തത്തിൽ വിശദീകരണം തേടി കാന്തപുരം എപി വിഭാഗം

മർക്കസ് കാലവസ്ഥാ ഉച്ചകോടിയിലെ വനിതാ പങ്കാളിത്തത്തിൽ വിശദീകരണം തേടി കാന്തപുരം എപി വിഭാഗം

സ്ത്രീകൾ പുരുഷന്മാരുമൊത്ത് പൊതുവേദി പങ്കിടരുതെന്ന നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ

  • Share this:
കോഴിക്കോട്: പൊതു വേദിയിൽ വനിതകൾ നടപടി സ്വീകരിക്കുമെന്ന് കാന്തപുരം എപി വിഭാഗം. മർക്കസ് കാലവസ്ഥാ ഉച്ചകോടിയിലെ വനിതാ പങ്കാളിത്തത്തിൽ കാന്തപുരം എപി വിഭാഗം വിശദീകരണം തേടി. എ പി വിഭാഗം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ സംഘാടകരിൽ നിന്നാണ് വിശദീകരണം തേടിയത്. സ്ത്രീകൾ പുരുഷന്മാരുമൊത്ത് പൊതുവേദി പങ്കിടരുതെന്ന നിലപാടിൽ മാറ്റമില്ലെന്ന് എ പി വിഭാഗം. നോളജ് സിറ്റിയിലെ കാലാവസ്ഥാ ഉച്ചകോടിയിൽ വിദേശ വനിതകൾ അടക്കം പങ്കെടുത്തിരുന്നു.



സ്ത്രീകൾ പുരുഷന്മാരുമൊത്ത് പൊതുവേദി പങ്കിടരുതെന്ന നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ പ്രസ്താവനയിൽ വ്യക്തമാക്കി. വനിതാ പങ്കാളിത്തത്തിൽ ഒരു വിഭാഗം എതിർപ്പ് അറിയിച്ചതോടെയാണ് നടപടി എടുക്കാൻ എ.പി വിഭാഗം തയ്യാറായത്. മൂന്ന് ദിവസം നീണ്ടു നിന്ന കാലവസ്ഥാ ഉച്ചകോടിയിൽ ശാസ്ത്രജ്ഞരും ഗവേഷകരുമുൾപ്പെടെ 40 രാജ്യങ്ങളിൽനിന്നുള്ള 200ലേറെ പ്രതിനിധികളാണ് പങ്കെടുത്തത്.

Also Read- കോടതി വിധിയില്‍ ഒരു വിസി പുറത്ത്; കേരളത്തിലെ ആ അഞ്ച് വിസിമാരുടെ ഗതി എന്താകും ?

താമരശ്ശേരി കൈതപ്പൊയിലിലെ മർക്കസ് നോളജ് സിറ്റിയിൽ ഒക്ടോബർ 17 മുതൽ 19 വരെയാണ് ഉച്ചകോടി നടന്നത്. ഈജിപ്തിലെ കെയ്‌റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗുമായി സഹകരിച്ചാണ് മർക്കസിന്റെ ആഭിമുഖ്യത്തിൽ പരിപാടി നടന്നത്. ഇതാദ്യമായാണ് ഒരു അറബ് ഇതര രാഷ്ട്രം ഉച്ചകോടിയുമായി സഹകരിക്കുന്നത്. 'കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങൾ ലഘൂകരിക്കുന്നതിൽ അന്താരാഷ്ട്ര പങ്കാളിത്തം' എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം.
Published by:Anuraj GR
First published: