സുന്നി ഐക്യശ്രമങ്ങളിൽ നിന്ന് പിന്നോട്ടില്ല:കാന്തപുരം

kanthapuram

kanthapuram

 • Share this:
  കോഴിക്കോട് : സുന്നി ഐക്യശ്രമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് കാന്തപുരം എ. പി അബൂബക്കർ മുസല്ല്യാർ. ഐക്യശ്രമങ്ങൾ ഇപ്പോൾ പകുതിയെത്തിയിട്ടുണ്ട് അത് പൂര്‍ണ്ണമാക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും കാന്തപുരം വ്യക്തമാക്കി.

  സിഎൻഎൻ ന്യൂസ്18 മാനേജിംഗ് എഡിറ്റർ രാധാകൃഷ്ണൻ നായർ അന്തരിച്ചു

  മദീനയിൽ നിന്ന് പുതിയ തിരുകോശം ലഭിച്ചെന്ന കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ സമസ്താ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തിരുകേശം സംബന്ധിച്ച് പുതിയ അവകാശ വാദങ്ങളൊന്നുമുന്നയിക്കില്ലെന്ന ഐക്യ ചര്‍ച്ചകളിലെ ധാരണ കാന്തപുരം ലംഘിച്ചിരിക്കുയാണെന്നും ഇത് ഐക്യ ശ്രമങ്ങളെ തകര്‍ക്കാന്‍ വേണ്ടിയാണെന്നുമായിരുന്നു ആരോപണം. ഈ സാഹചര്യത്തിലാണ് സുന്നി ഐക്യ ചർച്ചകളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന തന്റെ നിലപാട് കാന്തപുരം വ്യക്തമാക്കിയിരിക്കുന്നത്.

  യതീഷ് ചന്ദ്ര മലയിറങ്ങുന്നു; പകരം ചുമതല മഞ്ജുനാഥിന്

  ഭിന്നിപ്പ് സ്വാഭാവികമാണ് അത് തീർക്കാൻ ശ്രമിക്കണം.ഐക്യശ്രമങ്ങളിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല, പിന്നാട്ട് പോവുകയുമില്ല എന്നായിരുന്നു കാന്തപുരത്തിന്റെ വാക്കുകൾ. കാരന്തൂര്‍ മര്‍ക്കസില്‍ നടന്ന മീലാദ് സമ്മേളനത്തിലാണ് അദ്ദഹത്തിന്റെ പ്രതികരണം.

  First published:
  )}