'മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം വേണ്ട'; അയോധ്യയിൽ പുനഃപരിശോധന ഹർജി നൽകണം: കാന്തപുരം

ചില കാര്യങ്ങൾ പണ്ട് മുതലേ അനുവർത്തിച്ചു വരുന്നതാണ് അത്തരം കാര്യങ്ങൾ പഴയതുപോലെ നടക്കുന്ന തന്നെയാണ് നല്ലതെന്നും കാന്തപുരം പറഞ്ഞു...

news18-malayalam
Updated: November 17, 2019, 10:45 PM IST
'മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം വേണ്ട'; അയോധ്യയിൽ പുനഃപരിശോധന ഹർജി നൽകണം: കാന്തപുരം
kanthapuram
  • Share this:
കൊച്ചി: മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം വേണ്ടെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം വേണ്ട. ചില കാര്യങ്ങൾ പണ്ട് മുതലേ അനുവർത്തിച്ചു വരുന്നതാണ് അത്തരം കാര്യങ്ങൾ പഴയതുപോലെ നടക്കുന്ന തന്നെയാണ് നല്ലതെന്നും കാന്തപുരം പറഞ്ഞു.

അയോധ്യയിൽ പുനഃപരിശോധന ഹർജി നൽകണമെന്നതാണ് നിലപാടെന്നും കാന്തപുരം പറഞ്ഞു. അയോധ്യ കേസിൽ മുസ്ലിം വ്യക്തി നിയമ ബോർഡിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. വിധിയിൽ പുനപരിശോധന ഹർജി നൽകുകയാണ് വേണ്ടത്. ഓൾ ഇന്ത്യ മുഫ്തി അസോസിയേഷൻ ഇത് സംബന്ധിച്ച്
അടുത്ത ദിവസം യോഗം ചേരും. യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കും.

അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കില്ല; അയോധ്യ കേസിൽ പുനഃപരിശോധ ഹർജി നൽകുമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്

സുപ്രീംകോടതി നിർദേശ പ്രകാരം പള്ളി പണിയുന്നതിന് അനുവദിച്ച അഞ്ചേക്കർ സ്ഥലം വേണ്ടെന്നും പുനഃപരിശോധന ഹർജിയുമായി മുന്നോട്ടു പോകും എന്നുള്ള മുസ്‌ലിം വ്യക്തി നിയമ ബോർഡിൻറെ തീരുമാനത്തിന് പിന്നാലെയാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്.
First published: November 17, 2019, 10:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading