• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'നിറഞ്ഞ പുഞ്ചിരിയുമായി വിശ്രമം എടുക്കാതെ ജോലി ചെയ്തിരുന്ന പ്രതിഭ': കെ.എം.ബഷീറിനെ അനുസ്മരിച്ച് കാന്തപുരം

'നിറഞ്ഞ പുഞ്ചിരിയുമായി വിശ്രമം എടുക്കാതെ ജോലി ചെയ്തിരുന്ന പ്രതിഭ': കെ.എം.ബഷീറിനെ അനുസ്മരിച്ച് കാന്തപുരം

പുലർച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമുണ്ടായ അപകടത്തിലാണ് മുതിർന്ന മാധ്യമ പ്രവർത്തകനായ കെ.എം.ബഷീർ മരിച്ചത്

kanthapuram, km basheer

kanthapuram, km basheer

 • News18
 • Last Updated :
 • Share this:
  വാഹനാപകടത്തിൽ മരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ അനുസ്മരിച്ച് കാന്തപുരം അബൂബക്കർ മുസലിയാർ. വിനയവും സൗമ്യതയും കൈമുതലാക്കിയ, എല്ലായ്പ്പോഴും നിറഞ്ഞ പുഞ്ചിരിയുമായി എത്തുന്ന, വിശ്രമം എടുക്കാതെ ജോലി ചെയ്തിരുന്ന പ്രതിഭ എന്നാണ് ബഷീറിനെ കാന്തപുരം വിശേഷിപ്പിക്കുന്നത്. തന്റെ ആത്മീയ ഗുരുവും മർകസിന്റെ നേതൃത്വവുമായിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീറിനെ കുട്ടിക്കാലം മുതലെ അറിയാമായിരുന്നു എന്നും ഫേസ്ബുക്ക് കുറിപ്പിൽ കാന്തപുരം അനുസ്മരിക്കുന്നു.

  Also Read-മാധ്യമ പ്രവർത്തകന്റെ അപകട മരണം: വാഹനം ഓടിച്ചിരുന്നത് ശ്രീറാം; ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

  അമിത വേഗത്തിൽ മദ്യപിച്ചു അപകടത്തിന് കാരണമായ വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ് എന്ന് ദൃക്സാക്ഷികളെല്ലാം മൊഴി നൽകിയ സാഹചര്യത്തിൽ പ്രതിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ പോലീസ് അമാന്തിക്കരുതെന്നും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ കാന്തപുരം കുറിക്കുന്നു. . മികച്ച നിയമസഭാ റിപ്പോർട്ടർക്കുള്ള പുരസ്‌കാരം വരെ നേടിയ കെ.എം ബഷീറിന്റ മരണം സിറാജിനും സുന്നി പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണെന്നും കാന്തപുരം പറയുന്നു.

  ഇന്ന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമുണ്ടായ അപകടത്തിലാണ് മുതിർന്ന മാധ്യമ പ്രവർത്തകനായ കെ.എം.ബഷീർ മരിച്ചത്. സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി ആയിരുന്നു.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

  സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.എം ബഷീർ വിടപറഞ്ഞു. സിറാജ് ദിനപത്രത്തതിന്റെ നട്ടെല്ല്ലായിരുന്നു. ബഷീറിന്റെ കുട്ടിക്കാലം മുതലേ എനിക്കദ്ദേഹത്തെ അറിയാമായിരുന്നു. എന്റെ ആത്മീയ ഗുരുവും മർകസിന്റെ നേതൃത്വുവുമായിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനാണ് ബഷീർ. മർകസിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. വിനയവും സൗമ്യതയും കൈമുതലാക്കിയ, എല്ലായ്പ്പോഴും നിറഞ്ഞ പുഞ്ചിരിയുമായി എത്തുന്ന, വിശ്രമം എടുക്കാതെ ജോലി ചെയ്തിരുന്ന പ്രതിഭയായിരുന്നു ബഷീർ. ദീർഘകാലമായി തിരുവന്തപുരത്തെ സിറാജ് ബ്യൂറോ ചീഫാണ്. തലസ്ഥാനത്തെ പ്രധാന വിശേഷങ്ങളും നിയമസഭാ വാർത്തകളും എല്ലാം ഏറ്റവും ഭംഗിയായി ബഷീർ സിറാജിനായി റിപ്പോർട്ട് ചെയ്‌തു. പത്രപ്രവർത്തനത്തിന്റെ നൈതികത എല്ലായ്പ്പോഴും കാത്തുസൂക്ഷിച്ചു. തിരുവനന്തപുരത്ത് എന്ത് പരിപാടിക്ക് ചെന്നാലും ബഷീറിന്റ സാന്നിധ്യം അവിടെ കാണും. വാർത്തയും മറ്റും തയ്യാറാക്കി സിറാജിനു മാത്രമല്ല, എല്ലാ പത്രങ്ങൾക്കും കൈമാറും. ഒരു പതിറ്റാണ്ടിലധികമായി കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സുന്നി സമ്മേളനങ്ങളും, മർകസ് സമ്മേളനങ്ങളും റിപ്പോർട്ട് ചെയ്യാൻ സിറാജ് മാനേജ്‌മെന്റ് നിയോഗിക്കുന്ന മാധ്യമസംഘത്തിന്റെ ചീഫായി ഉണ്ടാവാറ് അദ്ദേഹമാണ്. മനോഹരവും അർത്ഥവത്തുമായ ഫീച്ചറുകളും സ്റ്റോറികളും തലക്കെട്ടുകളും നൽകി ഓരോ സമ്മേളനത്തെയും ജനമധ്യത്തിലെത്തിക്കുന്നതിൽ വലിയ പങ്കുണ്ടായിരുന്നു അദ്ദേഹത്തിന്. നിയമസഭാ റിപ്പോർട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു

  കൊല്ലത്ത് സിറാജ് പ്രൊമോഷൻ കൗൺസിൽ യോഗം കഴിഞ്ഞു യാത്രചെയ്‌തു വീടിനരികിലെത്തി വാഹനം റോഡരികിൽ നിറുത്തിയപ്പോഴാണ് അമിതവേഗത്തിൽ വന്ന കാറിടിച്ചു പ്രിയപ്പെട്ട ബശീർ വിടപറഞ്ഞത്. സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിട്ടുണ്ട്. ഹജ്ജിനായി മദീനയിലാണ് ഉള്ളത് . ആലിമീങ്ങളുടെ കൂടെ റസൂലിന്റെ(സ്വ) ചാരത്ത് നിന്ന് പ്രാർത്ഥിക്കുന്നു. അല്ലാഹു അദ്ദേഹം ചെയ്‌ത സൽപ്രവർത്തികളുടെ ഫലമായി സ്വർഗീയ ജീവിതം നൽകട്ടെ. എല്ലാവരും ബഷീറിനായി പ്രാർത്ഥിക്കണം. രാത്രി 9 മണിയോടെ തിരൂരിലെ വാണിയന്നൂരിലുള്ള വീട്ടിൽ ജനാസ എത്തുമെന്നാണ് വിവരം. സാധിക്കുന്ന പ്രവർത്തകരെല്ലാം ജനാസ നിസ്കാരത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു

  First published: