നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: 11 പ്രതികളും റിമാൻഡിൽ

  യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: 11 പ്രതികളും റിമാൻഡിൽ

  അറസ്റ്റിലായവരിൽ സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനും ബിജെപി വാർഡ് കൗൺസിലറുടെ ബന്ധുവും

  News 18

  News 18

  • News18
  • Last Updated :
  • Share this:
   ‌തിരുവനന്തപുരം: കരമനയിൽ അനന്തുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ 11 പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. മുഖ്യപ്രതി കിരൺ കൃഷ്ണൻ എന്ന ബാലു ഉൾപ്പെടെയുള്ളവരാണ് റിമാൻഡിലായത്. കൊലയാളി സംഘത്തിലുണ്ടായിരുന്ന 2 പേർ കൂടി പിടിയിലാകാനുണ്ട്. അറസ്റ്റിലായവരിൽ സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനും ബിജെപി വാർഡ് കൗൺസിലറുടെ ബന്ധവുമുണ്ട്. അനന്തുവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതിയായ ബാലുവിന്റെ അച്ഛൻ കണ്ണൻ എന്ന കൃഷ്ണകുമാർ മൊട്ടമൂട് ഷാജി വധക്കേസിലെ ഒന്നാം പ്രതിയാണ്.

   കൊലപാതകശേഷം പ്രതികൾ കാരയ്ക്കാമണ്ഡപത്ത് ഒരു വീട്ടിൽ ഒളിവിൽ കഴിഞ്ഞു. മുഖ്യപ്രതി ബാലുവിന്റെ അച്ഛൻ പിറ്റേന്ന് രാവിലെ ആഴാങ്കലുള്ള ഹോട്ടലിൽ നിന്ന് ഇവർക്ക് ഭക്ഷണം എത്തിച്ചു. പ്രതികളുമായി ബന്ധമുള്ളവർ സംഭവസ്ഥലത്തെത്തി തെളിവ് നശിപ്പിച്ചുവെന്നും പരാതിയുണ്ട്. കുറ്റവാളികൾക്ക് അഭയം നൽകിയവരെ പ്രതി ചേർക്കാതെ പൊലീസ് ഒളിച്ചുകളിക്കുന്നു‌വെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണ് എന്നും ആക്ഷേപമുണ്ട്.

   അതേസമയം, ശ്രീവരാഹത്ത് ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന രജിത്ത്, മനോജ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഈ കേസിൽ ഒരു പ്രതി ഒളിവിലാണ്.

   First published:
   )}