• HOME
  • »
  • NEWS
  • »
  • kerala
  • »
  • കല്ലേറിൽ പരുക്കേറ്റ കർമസമിതി പ്രവർത്തകൻ മരിച്ചു

കല്ലേറിൽ പരുക്കേറ്റ കർമസമിതി പ്രവർത്തകൻ മരിച്ചു

  • Share this:
    പന്തളം: ബുധനാഴ്ച ശബരിമല കർമസമിതി പന്തളത്ത് നടത്തിയ പ്രകടനത്തിന് നേരെ ഉണ്ടായ കല്ലേറിൽ പരിക്കേറ്റ അയ്യപ്പ ഭക്തൻ മരിച്ചു. കുരമ്പാല സ്വദേശിയായ ചന്ദ്രൻ ഉണ്ണിത്താനാണ്(54) മരിച്ചത്. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ ചന്ദ്രൻ ഉണ്ണിത്താൻ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രി 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ബേക്കറിയിലെ പാചകക്കാരനായിരുന്നു പരേതൻ. ഭാര്യ വിജയമ്മ. മകൾ അഖില.

    പന്തളം- മാവേലിക്കര റൂട്ടിലുള്ള സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നാണ് നേരെ കല്ലേറ് ഉണ്ടായത് എന്നും  അതിനു പിന്നിൽ സിപിഎം ആണെന്നും ശബരിമല കർമസമിതി ആരോപിക്കുന്നു.



    'ആക്ടിവിസ്റ്റുകൾ പിൻവാതിലിലൂടെ സന്നിധാനത്ത് എത്തിയത് വേദനാജനകം': വെള്ളാപ്പള്ളി നടേശൻ

    ആയിരത്തോളം പേരുണ്ടായിരുന്ന പ്രകടനത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ  പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    ബുധനാഴ്ച പുലർച്ചെയാണ് കനകദുർഗ, ബിന്ദു എന്നിവർ ശബരിമലയിൽ ദർശനം നടത്തിയത്. യുവതികൾ ശബരിമല ദർശനം നടത്തിയ വിവരം മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് സ്ഥിരീകരിച്ചിരുന്നു. യുവതി പ്രവേശന വാർത്തകൾ പുറത്തുവന്നതോടെ സംസ്ഥാന വ്യാപകമായി പ്രതിഷേധം രൂപപ്പെടുകയാണ്.
    First published: