നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കൊടുവള്ളിയിൽ കാരാട്ട് റസാഖിനെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം; മണ്ഡലത്തിൽ സജീവമായി റസാഖ്

    കൊടുവള്ളിയിൽ കാരാട്ട് റസാഖിനെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം; മണ്ഡലത്തിൽ സജീവമായി റസാഖ്

    മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷം നടപ്പാക്കിയ വികസന പ്രവർത്തനമാണ് കാരാട്ട് റസാഖിനെ വീണ്ടും മത്സരിപ്പിക്കുവാനുള്ള തീരുമാനത്തിന് പിന്നിൽ.

    കാരാട്ട് റസാഖ്

    കാരാട്ട് റസാഖ്

    • Share this:
    കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് വിമതനായ കാരാട്ട് റസാഖിനെ സ്ഥാനാർത്ഥിയാക്കിയാണ് ലീഗിന്റെ ഉറച്ച സീറ്റായ കൊടുവള്ളി LDF പിടിച്ചെടുത്തത്. ഇക്കുറിയും കൊടുവള്ളിയിൽ വീണ്ടും മത്സരിത്തിന് ഒരുങ്ങുവാനാണ് സി.പി.എം കാരാട്ട് റസാഖിനോട് നിർദ്ദേശിച്ചിരിക്കുന്നത്.

    സ്വർണ്ണ കടത്ത് കേസിൽ പ്രതികളെ സഹായിക്കുവാൻ ഇടപെട്ടെന്ന ആരോപണം വെറും ആരോപണമായി മാത്രമാണ് സി.പി.എം കാണുന്നത്. മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷം നടപ്പാക്കിയ വികസന പ്രവർത്തനമാണ് കാരാട്ട് റസാഖിനെ വീണ്ടും മത്സരിപ്പിക്കുവാനുള്ള തീരുമാനത്തിന് പിന്നിൽ. കഴിഞ്ഞ അഞ്ച് വർഷം കൊടുവളളിയിൽ മുൻപെങ്ങും ഇല്ലാത്ത വികസനമാണ് നടത്തിയിട്ടുള്ളതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ ന്യൂസ് 18 നോട് പറഞ്ഞു.

    മുസ്‍ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് രാജിവച്ചാണു വിമതനായി മത്സരിക്കാനിറങ്ങിയത്. 2011ൽ ലീഗിലെ വി.എം. ഉമ്മർ 16,552 വോട്ടിനു ജയിച്ച മണ്ഡലത്തിലാണ് 2016ൽ ഇടതു സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് 573 വോട്ടിന് വിജയിച്ചത്.

    ലീഗിന്റെ മണ്ഡലമായ കൊടുവളളിയിൽ ഇക്കുറി യു.ഡി.എഫിൽ നിന്നും എം.കെ.മുനീർ സ്ഥാനാർത്ഥിയാകുവാനാണ് സാധ്യത. മത്സരിക്കുവാനുള്ള തന്റെ താൽപ്പര്യം ഇതിനകം തന്നെ എം.കെ.മുനീർ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശക്തനായ സ്ഥാനാത്ഥി റസാഖ് തന്നെയാണെന്നാണ് സി.പിഎം വിലയിരുത്തൽ.

    ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 7000 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ UDF ന് ഉള്ളത്. 2015 ൽ അത് 17000 ന് അടുത്ത് വോട്ടുകളായിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഉണ്ടായ ഭൂരിപക്ഷവും ത്രിതല പഞ്ചായത്തിൽ നിലനിർത്തുവാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ റസാഖിലൂടെ മണ്ഡലം നിലനിറുത്താമെന്നാണ് സി.പി.എം കണക്ക് കൂട്ടൽ

    You may also like:മാധ്യമങ്ങളില്‍ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കില്‍ അവർ നിരാശരാകേണ്ടി വരും; കെപിഎ മജീദ്

    നിലവിൽ റസാഖിന്റെ വിജയം ചോദ്യം ചെയ്ത ഹർജി കോടതിയുടെ പരിഗണനയിലാണ്. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ അപകീർത്തികരമായ വിഡിയോ പ്രദർശിപ്പിച്ച് അവമതിപ്പുണ്ടാക്കിയാണ് 573 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതെന്ന് ആരോപിച്ചായിരുന്നു ഹൈക്കോടതിയിലെ ഹർജി. വീഡിയോ തയാറാക്കി പ്രചരിപ്പിച്ചതിന് എൽഡിഎഫ് സ്ഥാനാർത്ഥി ഉത്തരവാദിയാണെന്നു ഹൈക്കോടതി വിധിച്ചിരുന്നു.

    മണ്ഡലത്തിലുടനീളം പ്രദർശിപ്പിച്ചതു സ്ഥാനാർത്ഥിയുടെയും തെരഞ്ഞെടുപ്പ് ഏജന്റിന്റെയും അനുമതിയോടെയാണ്. ജനപ്രാതിനിധ്യ നിയമത്തിലെ 123(2), 123(4) വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് ക്രമക്കേട് വ്യക്തമാണെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. ഈ വിധി ചോദ്യം ചെയ്ത് കാരാട്ട് റസാഖ് സുപ്രീംകോടതിയെ സമീപിച്ച് ഹൈക്കോടതി വിധിക്ക് എതിരെ സ്റ്റേ വാങ്ങിയാണ് നിയമസഭയിൽ തുടർന്നത്. കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ സുപ്രീംകോടതി കാരട്ട് റസാഖിന് നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാമെങ്കിലും വോട്ടുചെയ്യാനാവില്ലെന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നും നിർദേശിച്ചിരുന്നു.

    വീണ്ടും മത്സരിക്കുവാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മണ്ഡലത്തിൽ കൂടുതൽ സജീവമായിരിക്കുകയാണ് കാരാട്ട് റസാഖ്. ആദ്യഘട്ട പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ പൗരപ്രമുഖരെ കണ്ട് തുടങ്ങിയിട്ടുണ്ട്.
    Published by:Naseeba TC
    First published:
    )}