#CourageInKargil | ഗണ്ണർ സജീവ് ഗോപിനാഥപിള്ളയുടെ സ്മരണയിൽ കൊല്ലത്തെ കാർഗിൽ കോളനി

രാജ്യം എക്കാലവും ഓ‌ർക്കുന്ന മകനെക്കുറിച്ച് അഭിമാനമെന്ന്, സജീവിനെ അവസാനം പുതപ്പിച്ച ദേശീയ പാതക മാറോട് ചേർത്ത് കുട്ടിയമ്മ പറയുന്നു

News18 Malayalam | news18-malayalam
Updated: July 26, 2020, 1:58 PM IST
#CourageInKargil | ഗണ്ണർ സജീവ് ഗോപിനാഥപിള്ളയുടെ സ്മരണയിൽ കൊല്ലത്തെ കാർഗിൽ കോളനി
ഗണ്ണർ സജീവ് ഗോപിനാഥപിള്ള
  • Share this:

കൊല്ലം; കാർഗിൽ യുദ്ധഭൂമിയിൽ വീരമൃത്യു വരിച്ച ഗണ്ണർ സജീവ് ഗോപിനാഥപിള്ള മാതൃ രാജ്യത്തിൻ്റെ അഭിമാനവും ആവേശവുമാണ്.  മകൻ്റെ മായാത്ത ഓർമയുമായി ആവണീശ്വരത്തെ കാർഗിൽ കോളനിയിൽ അമ്മ കുട്ടിയമ്മയുണ്ട്. പട്ടാളത്തിൽച്ചേരുകയായിരുന്നു  മകൻ്റെ ഏറ്റവും വലിയ സ്വപ്നമെന്ന് ഈ മാതാവ് പറയുന്നു. കഠിനാധ്വാനത്തിലൂടെ  അത് നേടിയെടുത്തു. ജമ്മുകാശ്മീരിലെ നാലാം റെജിമെന്റിൽ ഗണ്ണർ ആയതിനുശേഷം മകനിലെ യോദ്ധാവിൻ്റെ ആവേശം ഇരട്ടിച്ചത് അമ്മ കുട്ടിയമ്മ ഓർത്തെടുക്കുന്നു.


പഴയ വീട് പുതുക്കിപ്പണിയാൻ തറ കെട്ടി. അവധിക്ക് നാട്ടിൽ വന്ന മകനെ യുദ്ധഭൂമിയിലേക്ക് വിളിച്ചുകൊണ്ടുള്ള ടെലഗ്രാം വന്നത് ഇന്നത്തെ പോലെ കുട്ടിയമ്മ ഓ‌ർക്കുന്നു.



സജീവിൻ്റെ ഇരുപത്തിയഞ്ചാം പിറന്നാളിന് തലേ ദിവസം ഈ അമ്മ കേൾക്കുന്നത് മകൻ്റെ വിരമൃത്യുവിനെക്കുറിച്ചാണ്.
രാജ്യത്തിനു വേണ്ടി വീരമൃത്യുവരിച്ച മകൻ വീടിനുമാത്രമല്ല നാടിനും അഭിമാനമാണ്. ധീരമായ  ഓ‌ർമയ്ക്ക് മുന്നിൽ പൊന്നെഴുത്താംപാറ കോളനിയുടെ പേര്  നാട്ടുകാ‌ർ  കാർഗിൽ കോളനിയെന്നാക്കി.


  പഠിച്ച സ്കൂളിന് സമീപം ധീരയോദ്ധാവിന്സ്മൃതികുടീരം തീർത്ത് നാടൊന്നാകെ ആദരവ് നൽകി. മകൻ ആഗ്രഹിച്ചതുപോലെ പുതിയ വീട് പണിതു. ആ വീട്ടിലാണ് ഇപ്പോൾ കുട്ടിയമ്മ.
TRENDING:ടൈഗർഹിൽ പിടിച്ചടക്കി പാക് വെല്ലുവിളി; ഒടുവിൽ തിരിച്ചുപിടിച്ചു ഇന്ത്യയുടെ മറുപടി[NEWS]കാർഗിലിനുവേണ്ടി പോരാടിയത് മൈനസ് 30 ഡിഗ്രിയിൽ; ഇന്ത്യയുടെ അഭിമാനം കാക്കാൻ ഇറങ്ങിയത് 30000 സൈനികർ[PHOTOS]കാർഗിൽ യുദ്ധമുഖത്തെ ജ്വലിക്കുന്ന ഓർമ്മയായി ക്യാപ്റ്റൻ ജെറി പ്രേംരാജ്[NEWS]


രാജ്യം എക്കാലവും ഓ‌ർക്കുന്ന മകനെക്കുറിച്ച് അഭിമാനമെന്ന്, സജീവിനെ അവസാനം പുതപ്പിച്ച ദേശീയ പാതക മാറോട് ചേർത്ത് കുട്ടിയമ്മ പറഞ്ഞവസാനിപ്പിക്കുന്നു.

Published by: Aneesh Anirudhan
First published: July 26, 2020, 1:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading