Karipur Air India Express Crash | മരിച്ചത് പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 17 പേർ

പരിക്കേറ്റ് 16 പേരുടെ നിലഗുരുതരമാണെന്ന വിവരങ്ങളാണ് ആശുപത്രികളിൽ നിന്നും ലഭിക്കുന്നത്. പരിക്കേറ്റ 123 പേരെയാണ് വിവിധ ആശുപത്രികളിൽ എത്തിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: August 7, 2020, 11:59 PM IST
Karipur Air India Express Crash | മരിച്ചത് പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 17 പേർ
ക്യാപ്റ്റൻ ഡി വി സാഥേ
  • Share this:
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തത്തിനു പിന്നാലെ കേരളത്തെ ഞെട്ടിച്ച വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 17 പേരാണ് മരിച്ചത്. പരിക്കേറ്റ് 16 പേരുടെ നിലഗുരുതരമാണെന്ന വിവരങ്ങളാണ് ആശുപത്രികളിൽ നിന്നും ലഭിക്കുന്നത്. പരിക്കേറ്റ 123 പേരെയാണ് വിവിധ ആശുപത്രികളിൽ എത്തിച്ചിരിക്കുന്നത്.

മരിച്ചവരുടെ വിവരങ്ങൾ

കോഴിക്കോട് മെഡിക്കൽ കോളേജ്;
1. സഹീർ സയ്യിദ്, 38, തിരൂർ സ്വദേശി
2. മുഹമ്മദ് റിയാസ്, 23, പാലക്കാട് സ്വദേശി
3. 45 വയസ്സുള്ള സ്ത്രീ
4. 55 വയസ്സുള്ള സ്ത്രീ
5. ഒന്നരവയസ്സുളള കുഞ്ഞ്

ബേബി മെമ്മോറിയൽ ആശുപത്രി;
1. ഷറഫുദ്ദീൻ, 35, പിലാശ്ശേരി സ്വദേശി
2. രാജീവൻ, 61, ബാലുശ്ശേരി സ്വദേശി

കോഴിക്കോട് മിംസ്;

1. പൈലറ്റ് ക്യാപ്റ്റൻ ഡി വി സാഥേ,
2. സഹപൈലറ്റ് ക്യാപ്റ്റൻ അഖിലേഷ്
3. ദീപക്
4. അഖിലേഷ്
5. ഐമ എന്ന കുട്ടി

ഫറോക്ക് ക്രസന്‍റ് ആശുപത്രി
1. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാൾ

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (IX1344) വിമാനത്തിലെ മുഴുവൻ പേരെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. ജീവനക്കാരുൾപ്പെടെ 190 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.


174 മുതിർന്നവരും 10 കുട്ടികളും ആറു ജീവനക്കാരുമാണ്. ദുബായിൽ നിന്ന് അവിടുത്തെ പ്രാദേശികസമയം രണ്ട് മണിക്ക് പുറപ്പെട്ട് ഇവിടെ വൈകുന്നേരം 07.27നാണ് എത്തേണ്ടിയിരുന്നത്.എയർപോർട്ട് കൺട്രോൾ റും നമ്പർ 0483 2719493, 2719321, 2719318, 2713020, 8330052468.
Published by: Aneesh Anirudhan
First published: August 7, 2020, 11:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading