• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കരിപ്പൂര്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റാകും; വലിയ വിമാനങ്ങള്‍ക്ക് അനുമതി


Updated: August 9, 2018, 5:17 PM IST
കരിപ്പൂര്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റാകും; വലിയ വിമാനങ്ങള്‍ക്ക് അനുമതി

Updated: August 9, 2018, 5:17 PM IST
ന്യൂഡല്‍ഹി: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിര്‍ത്തിവച്ചിരുന്ന ഓപ്പറേഷനുകള്‍ എല്ലാം പുനഃസ്ഥാപിക്കാന്‍ തീരുമാനം.

വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ നടപടിയായെന്നും ഡിജിസിഎ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായും വ്യോമയാന മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. സുരക്ഷാ പരിശോധനകള്‍ ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കും. അടുത്തവര്‍ഷം മുതല്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് ആക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങാനും അംഗീകാരം നല്‍കി. കോഴിക്കോട് വിമാനത്താവളത്തില്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഉടന്‍ സര്‍വീസ് ആരംഭിക്കും.
Loading...

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ, ഗോഎയര്‍, എയര്‍ ഇന്ത്യ എന്നിവര്‍ക്ക് അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയെന്നും മന്ത്രി അറിയിച്ചും. നേരത്തെ വലിയ വിമനങ്ങള്‍ എല്ലാം കരിപ്പൂരില്‍ ഇറങ്ങിയിരുന്നു. പിന്നീട് അറ്റകുറ്റപ്പണിയുടെ പേരില്‍ റണ്‍വെ അടച്ചിടുകയും സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയിട്ടും വലയ വിമാനങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി എം.പി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.

 
First published: August 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍