HOME » NEWS » Kerala » KARIPUR GOLD ROBBERY CASE MAIN ACCUSED SUFIAN IS IN CUSTODY

കരിപ്പൂർ സ്വർണ കവർച്ച: പ്രധാനപ്രതി സൂഫിയാൻ കസ്റ്റഡിയിൽ

കൊടുവള്ളി സംഘത്തെ ഏകോപിപ്പിച്ചയാളാണ് സൂഫിയാനാണെന്നാണ് കരുതുന്നത്

News18 Malayalam | news18-malayalam
Updated: June 30, 2021, 11:30 AM IST
കരിപ്പൂർ സ്വർണ കവർച്ച: പ്രധാനപ്രതി സൂഫിയാൻ കസ്റ്റഡിയിൽ
സൂഫിയാൻ
  • Share this:
കോഴിക്കോട്: കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസിലെ പ്രധാനപ്രതി കൊടുവള്ളി വാവാട് സ്വദേശി സൂഫിയാൻ (31) പോലീസ് കസ്റ്റഡിയിൽ. ഇന്നലെയാണ് സൂഫിയാനെ കസ്റ്റഡിയിൽ എടുത്തത്. സ്വർണ കടത്തിൽ കൊടുവള്ളി സംഘത്തിന്റെ മുഖ്യ ആസൂത്രകനാണ് സൂഫിയാൻ. സംഭവ ദിവസം സൂഫിയാൻ കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നതായി മലപ്പുറം എസ്.പി സുജിത് ദാസ് പറഞ്ഞു.

കൊണ്ടോട്ടി ഡിവൈഎസ്പി ഓഫിസിൽ സൂഫിയാനെ ചോദ്യം ചെയ്യുകയാണ്. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി സംഘത്തെ ഏകോപിപ്പിച്ചയാളാണ് സൂഫിയാനാണെന്നാണ് കരുതുന്നത്. കേസിൽ രണ്ടുപേര്‍ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.


സൂഫിയാന്‍ നേരത്തേ രണ്ട് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ കോഫെപോസ നിലനില്‍ക്കുന്നുണ്ട്. പരപ്പന അഗ്രഹാര ജയിലില്‍ ആറ് മാസവും തിരുവനന്തപുരം ജയിലിലും സൂഫിയൻ കിടന്നിട്ടുണ്ട്.

രാമനാട്ടുകര അപകടത്തിൽ അറസ്റ്റിലായവർ സ്വർണക്കടത്തിന് സുരക്ഷ ഒരുക്കാനെത്തിയ ക്വട്ടേഷൻ സംഘമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അപകടത്തെ തുടർന്ന് 8 പേരേയാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.

You may also like:DGP | അനിൽകാന്ത് പുതിയ സംസ്ഥാന പൊലീസ് മേധാവി; ബെഹ്റയുടെ പിൻഗാമി

മൂന്നു വാഹനങ്ങളിലായി സ്വർണക്കടത്തുകാർക്ക് അകമ്പടി പോവാനെത്തിയ സംഘത്തിലെ എട്ട് പേരാണ് അറസ്റ്റിലായത്. ചെർപ്പുളശ്ശേരി സ്വദേശികളായ മുബഷിർ ,സുഹൈൽ , ഹസൻ ,ഫൈസൽ ,ഫയാസ് , സലീം , ഷാനിദ്, മുസ്തഫ എന്നിവരാണിത്.

കൊടുവളളി കേന്ദ്രമായ സ്വർണ്ണക്കടത്തു സംഘത്തിന്റെ ക്വട്ടേഷൻ സ്വീകരിച്ചാണ് 15 അംഗ സംഘമെത്തിയത്. ഇവരിൽ 5 പേർ അപകടത്തിൽ മരിച്ചു.

ദിവസങ്ങൾക്ക് മുമ്പാണ് രാമനാട്ടുകരയില്‍ അഞ്ചുപേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടത്. ഈ കാറപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സ്വര്‍ണക്കടത്തിലേക്കും എത്തുകയായിരുന്നു. തുടര്‍ന്ന് ഇത് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്‍ജുന്‍ ആയങ്കിയിലേക്കും അന്വേഷണം എത്തി.
Published by: Naseeba TC
First published: June 30, 2021, 11:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories