• HOME
  • »
  • NEWS
  • »
  • kerala
  • »
  • KARIPUR PLANE CRASH INVESTIGATION REPORT BLAME PILOT FOR THE ACCIDENT AR TV

കരിപ്പുർ അപകടം: പൈലറ്റിന്‍റെ വീഴ്ച അപകട കാരണമെന്ന് അന്വേഷണ റിപ്പോർട്ട്

വീഴ്ച്ച മനസിലാക്കി നിരീക്ഷണച്ചുമതലയുള്ള പൈലറ്റ് നിയന്ത്രണം ഏറ്റെടുത്തില്ലെന്നും റിപ്പോർട്ടിലുണ്ട്. പറന്നിറങ്ങേണ്ട നിർദിഷ്ട സ്ഥാനത്തല്ല ഇറങ്ങിയത്. നിർദിഷ്ട സ്ഥലത്തേക്കാൾ മുന്നോട്ടുപോയി പറന്നിറങ്ങിയത് അപകടത്തിനിടയാക്കി

Karippur Crash

Karippur Crash

  • Share this:
ന്യൂഡൽഹി: കരിപ്പുർ വിമാനദുരന്തത്തിൻറെ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. എയർ ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടാണ് പരസ്യപ്പെടുത്തിയത്. അപകടകാരണം പൈലറ്റിൻറെ വീഴ്ച്ചയാണെന്ന് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. പൈലറ്റ് നടപടി ക്രമങ്ങൾ പാലിക്കാത്തത് അപകടകാരണമാകാമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വിമാനത്തിന്റെ ഗതി നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാഗത്താണ് വീഴ്ച്ചയുണ്ടായത്. സാങ്കേതിക പിഴവ് തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ട് പറയുന്നു.

വീഴ്ച്ച മനസിലാക്കി നിരീക്ഷണച്ചുമതലയുള്ള പൈലറ്റ് നിയന്ത്രണം ഏറ്റെടുത്തില്ലെന്നും റിപ്പോർട്ടിലുണ്ട്. പറന്നിറങ്ങേണ്ട നിർദിഷ്ട സ്ഥാനത്തല്ല ഇറങ്ങിയത്. നിർദിഷ്ട സ്ഥലത്തേക്കാൾ മുന്നോട്ടുപോയി പറന്നിറങ്ങിയത് അപകടത്തിനിടയാക്കി. റൺവേയുടെ പകുതി കഴിഞ്ഞശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. സുരക്ഷാമേഖല കടന്നും വിമാനം മുന്നോട്ടുപോയി. ഗോ എറൗണ്ട് നിർദേശവും പാലിക്കപ്പെട്ടില്ല. രണ്ട് തവണയിലധികം ശ്രമിച്ചിട്ടും വിമാനം ഇറക്കാനായില്ലെങ്കിൽ തൊട്ടടുത്ത വിമാനത്താവളത്തിൽ ഇറക്കണം. വിങ് ടാങ്കുകളിൽ ഇന്ധന ചോർച്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

2020 ഓഗസ്റ്റ് 7നായിരുന്നു കരിപ്പൂരിൽ വിമാനാപകടം ഉണ്ടായത്. ലാൻഡിംഗിനിടെ എയർഇന്ത്യ എക്സ്പ്രസിൻ്റെ ദുബായ് - കോഴിക്കോട് വിമാനം റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ചാണ് അപകടമുണ്ടായത്.രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ അപകടത്തിൽ മരിച്ചിരുന്നു.100 ലേറെ പേർക്കാണ് പരിക്കേറ്റത്.

Also Read- Karipur Crash | കരിപ്പുർ വിമാന അപകടം: ക്യാബിന്‍ ക്രൂവിന് ഒരു മാസക്കാലം അവധി നല്‍കി



വിമാനം പറത്തുന്ന പൈലറ്റ് സ്ഥിരം നടപടിക്രമങ്ങള്‍ (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജ്യര്‍-എസ്‌ഒപി) പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെങ്കിലും ഒരു സഹായക ഘടകമെന്ന നിലയില്‍ വ്യവസ്ഥാപരമായ പരാജയങ്ങളുടെ (സിസ്റ്റമിക് ഫെയിലര്‍) പങ്ക് കാണാതിരിക്കാനാവില്ല എന്നും 257 പേജുള്ള റിപ്പോര്‍ട്ട് പറയുന്നു.

Also Read- Karipur Crash| കരിപ്പുര്‍ വിമാന ദുരന്തം അന്വേഷിക്കാന്‍ അഞ്ചംഗ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ; അഞ്ച് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

അപകടസമയത്ത് വിമാനത്തില്‍ 190 പേര്‍ ഉണ്ടായിരുന്നു. കരിപ്പുർ വിമാന ദുരന്തത്തിൽ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബി737-800 വിമാനം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിനാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ് സമയത്ത് അപകടപ്പെട്ടത്. ദുബായില്‍ നിന്ന് വന്ന വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ മറികടന്ന് വീഴുകയും കഷണങ്ങളായി തകരുകയുമായിരുന്നു.
Published by:Anuraj GR
First published:
)}