തിരുവനന്തപുരം : ശബരിമല കർമസമിതി ഇന്ന് കരിദിനം ആചരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന അയ്യപ്പജ്യോതിക്ക് നേരെ ആക്രമണം ഉണ്ടായി എന്നാരോപിച്ചാണ് കർമ്മസമിതി പ്രതിഷേധ ദിനം ആചരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾക്ക് കർമസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. പയ്യന്നൂർ കണ്ടോത്ത് ഭാഗത്ത് അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇവിടെ നേരിയ തോതിൽ സംഘർഷവും ഉടലെടുത്തിരുന്നു. ആക്രമണങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി ആരോപണം.
ആചാരസംരക്ഷണം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസമാണ് വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തിൽ അയ്യപ്പജ്യോതി സംഘടിപ്പിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.