നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് RTPCR പരിശോധന; അതിർത്തിയിൽ പരിശോധന കടുപ്പിച്ച് കർണടകയും തമിഴ്നാടും

  നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് RTPCR പരിശോധന; അതിർത്തിയിൽ പരിശോധന കടുപ്പിച്ച് കർണടകയും തമിഴ്നാടും

  തലപ്പാടി, വാളയാർ, തേനി അതിർത്തികളിലാണ് കർശന പരിശോധന.

  news 18

  news 18

  • Share this:
   തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകം, തമിഴ്നാട് അതിർത്തികളിൽ പരിശോധന തുടങ്ങി. തലപ്പാടി, വാളയാർ, തേനി അതിർത്തികളിലാണ് കർശന പരിശോധന.

   കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ RTPCR പരിശോധനയ്ക്ക് ശേഷം മാത്രമാണ് കടത്തിവിടുന്നത്. പരിശോധനാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ തലപ്പാടി അതിർത്തി വരെയാണ് സർവീസ് നടത്തുന്നത്.

   നേരത്തേ, രണ്ട് ഡോസ് വാക്സിൻ എടുത്ത് കേരളത്തിൽ നിന്ന് എത്തുന്നവർക്കും കർണാടക കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. അതിർത്തിയിൽ കർണാടകയുടെ പരിശോധന തുടരുകയാണ്. തലപ്പാടിയിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് താൽക്കാലിക ഇളവ് നൽകിയിട്ടുണ്ട്.

   കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് തമിഴ്നാട് സർക്കാരും നിർബന്ധമാക്കിയിരുന്നു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്.
   Also Read- COVID 19| മൂന്നാം തരംഗം തീവ്രമമാകും; പ്രതിദിന രോഗികളുടെ എണ്ണം 1,50,000 വരെ ആകുമെന്ന് മുന്നറിയിപ്പ്

   ഓഗസ്റ്റ് അഞ്ചു മുതല്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വളയാര്‍ ഉള്‍പ്പെടെ കോയമ്പത്തൂരിലേക്ക് പ്രവേശിക്കുന്നതിനുള്ള എല്ലാ ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കി.

   Also Read- വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂടി :സിലണ്ടറിന് 72.50 രൂപയാണ് വര്‍ധിച്ചത്

   അതേസമയം, ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം തീവ്രമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ്, കാൺപൂർ എന്നിവിടങ്ങളിലെ ഗവേഷകരാണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. മതുക്കുമല്ലി വിദ്യാസാഗർ, മനീന്ദ്ര അഗർവാൾ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.

   ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിൽ കോവിഡ് വ്യാപനം തീവ്രമായി തുടങ്ങും എന്നാണ് മുന്നറിയിപ്പ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം മുതൽ 1,50,000 വരെ എത്തുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.

   ഒക്ടോബർ മാസത്തോടെ കോവിഡ് മൂന്നാം തരംഗം രൂക്ഷമാകും. എന്നാൽ രണ്ടാം തരംഗത്തോളം മൂന്നാം തരംഗം രൂക്ഷമാകില്ലെന്നും പഠനം പറയുന്നുണ്ട്. രണ്ടാം തരംഗത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം വരെ ആയിരുന്നു. രണ്ടാം തരംഗത്തിന് സമാനമായി മൂന്നാം തരംഗത്തിലും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുക.

   കേരളത്തിൽ ഇന്നലെ  20,728 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
   Published by:Naseeba TC
   First published:
   )}