• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള അവസരം; BJP മുക്ത ദക്ഷിണേന്ത്യ സാധ്യമായിരിക്കുന്നു'; മുസ്ലീം ലീഗ്

'മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള അവസരം; BJP മുക്ത ദക്ഷിണേന്ത്യ സാധ്യമായിരിക്കുന്നു'; മുസ്ലീം ലീഗ്

ഹിജാബ് നിരോധനത്തിലൂടെയും മുസ്ലിം സംവരണം എടുത്തുകളഞ്ഞും വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച ബിജെപിയെ ജനം തള്ളിക്കളഞ്ഞെന്ന് പി.എം.എ സലാം

  • Share this:

    കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തിൽ പ്രതീക്ഷകൾക്ക് വക നൽകുന്ന തെരഞ്ഞെടുപ്പ് ഫലമാണ് കർണാടകയിലേതെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ ഭൂരിപക്ഷം ജനങ്ങളും മതനിരപേക്ഷതക്കു വേണ്ടി നിലകൊണ്ടെന്ന് സലാം പറഞ്ഞു.

    ഹിജാബ് നിരോധനത്തിലൂടെയും മുസ്ലിം സംവരണം എടുത്തുകളഞ്ഞും വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച ബിജെപിയെ ജനം തള്ളിക്കളഞ്ഞു. വർഗ്ഗീയ കാർഡ് ഉപയോഗിച്ച് അധിക കാലം ബി.ജെ.പിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു.

    Also Read-DK Shivakumar| കനകപുരയില്‍ ഒരേഒരു നാൾ പ്രചാരണം; ഡി.കെ. ശിവകുമാറിന് ഭൂരിപക്ഷം ഒരുലക്ഷത്തിലേറെ

    രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഈ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദിക്കുന്നുണ്ട്. കോൺഗ്രസിന്റെ ഈ വിജയം രാജ്യം മുഴുവൻ സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനായി നടന്നുതീർത്ത രാഹുൽ ഗാന്ധിയുടെ വിജയം കൂടിയാണ്.

    Also Read-കെ ഫോർ കർണാടക ആൻഡ് കണൊഗുലു; കോൺഗ്രസ് ജയത്തിന് പിന്നിലെ സൂപ്പർ ബ്രയിൻ

    ബി.ജെ.പി മുക്ത ദക്ഷിണേന്ത്യ സാധ്യമായിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നടന്നുനീങ്ങുമ്പോൾ കർണാടക നൽകുന്നത് വലിയ പ്രതീക്ഷ തന്നെയാണ്. ഈ രാഷ്ട്രീയ സംസ്‌കാരം രാജ്യം മുഴുവൻ പടരട്ടെ എന്നാണ് ജനാധിപത്യ വിശ്വാസികൾ ആഗ്രഹിക്കുന്നതെന്നും പി.എം.എ സലാം പറഞ്ഞു.

    Published by:Jayesh Krishnan
    First published: