കോഴിക്കോട്: കർണാടകയിൽ ബിജെപി തകർന്നടിഞ്ഞെന്ന് കെ മുരളീധരൻ. മോദി എന്ന മാജിക് കൊണ്ടു രക്ഷപെടാൻ കഴിയില്ലെന്ന് ഇതോടെ വ്യക്തമായെന്നും മുരളീധരന്‍ പ്രതികരിച്ചു. മോദി വിചാരിച്ചാൽ എന്തും നടക്കും എന്നത് വെറുതെ ആണെന്നു മനസിലായി. ഗുജറാത്ത് കഴിഞ്ഞാൽ മോദി ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയത് കർണ്ണാടകയിലാണ്.
ബിജെപിയെ നേരിടാൻ ഇപ്പോഴും കോൺഗ്രസ് തന്നെയാണെന്ന് ഇതോടെ തെളിഞ്ഞു. രാഹുൽഗാന്ധി തന്നെയാണ് കോൺഗ്രസിന്റെ ക്രൗഡ് പുളളറെന്നും മുരളീധരൻ പറഞ്ഞു.
Also Read- മംഗളൂരുവിൽ അഞ്ചാംതവണയും യു.ടി. ഖാദർ; ഇത്തവണം ജയം 17,745 വോട്ടുകൾക്ക്
വോട്ടെണ്ണല്‍ നാലുമണിക്കൂര്‍ കേവലഭൂരിപക്ഷത്തിനാവശ്യമായ 113 എന്ന മാന്ത്രികസംഖ്യ കോൺഗ്രസ് പിന്നിട്ടു. 128 സീറ്റുകളിൽ കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്. ബിജെപി 67 സീറ്റുകളിലും ജനതാദൾ (സെക്കുലർ) 22 മണ്ഡലങ്ങളിലുമാണ് ലീഡ് ചെയ്യുന്നത്.
Also Read- കോൺഗ്രസിന് മുന്നിൽ കൈ ‘മലർത്താതെ’ കർണാടക; അടുത്ത മുഖ്യമന്ത്രി ആരാകും? ഇതോടെ, സർക്കാർ വിരുദ്ധ വികാരം മോഡി മാജിക്കിലൂടെ മറികടക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലാണ് തെറ്റിയത്. അഴിമതി സർക്കാരെന്ന ആക്ഷേപം മുതൽ അസംതൃപ്തർ എതിർ പാളയത്തിൽ ചേക്കറിയത് വരെ എല്ലാ ഘടകങ്ങളും ബിജെപിക്ക് തിരിച്ചടിയായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K Muraleedharan MP, Karnataka assembly, Karnataka Election, Karnataka Elections 2023