• HOME
  • »
  • NEWS
  • »
  • kerala
  • »
  • KARNATAKA GOVERNMENT TO OPEN BORDER FOR CRITICALLY ILL PATIENTS

നിലപാട് മയപ്പെടുത്തി കർണാടക; ഗുരുതരാവസ്ഥയിലുള്ള രോഗികൾ‍ക്കായി അതിർത്തി തുറക്കും; ഡോക്ടറെ നിയോഗിച്ചു

മംഗലാപുരത്തേക്ക് പോകുന്ന രോഗികളെ ഡോക്ടർ പരിശോധിക്കും. നില അതീവ ഗുരുതരമാണെങ്കിൽ മാത്രമേ കടത്തിവിടൂ.

karnataka border

karnataka border

  • Share this:
    അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ നിലപാട് മയപ്പെടുത്തി കർണാടക സർക്കാർ. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി കാസർകോട്- മംഗലാപുരം അതിർത്തി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായി അതിർത്തിയിൽ ഡോക്ടറെ നിയമിച്ചു.

    മംഗലാപുരത്തേക്ക് പോകുന്ന രോഗികളെ ഡോക്ടർ പരിശോധിക്കും. നില അതീവ ഗുരുതരമാണെങ്കിൽ മാത്രമേ കടത്തിവിടൂ. ഇതിന് ഡോക്ടറുടെ അനുമതി കൂടിയേ തീരൂ. ഇന്ന് ഈ സമയം വരെ ആരെയും കടത്തിവിട്ടിട്ടില്ല. അതിർത്തി തുറന്നുകൊടുക്കണമെന്ന് ഇന്നലെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

    You may also like:പൃഥ്വിരാജിനും സംഘത്തിനുമായി ജോർദാനിലേക്ക് പ്രത്യേക വിമാനം അയക്കുക അപ്രായോഗികം [PHOTOS]COVID 19 | പനി ഇല്ലെങ്കിലും ഇനി കോവിഡ് പരിശോധന [NEWS]ശശി തരൂരിന് ഇംഗ്ലീഷ് മാത്രമല്ല ബംഗാളിയും അറിയാം; കേരളത്തിലെ ബംഗാളി അതിഥി തൊഴിലാളികളോട് തരൂർ [NEWS]

    ദേശീയ പാതകളുടെ ഉടമസ്ഥാവകാശം കേന്ദ്ര സർക്കാരിനാണ്. ഈ പാതകൾ തടസപ്പെടുത്തിയാൽ നിയമ നടപടി വരെ എടുക്കാം. ഇന്ത്യൻ യൂണിയന്റെ ഭാഗമായിരിക്കുന്നിടത്തോളം കാലം കർണാടക സർക്കാർ രാജ്യത്തെ ഓരോ പൗരന്റെയും മൗലിക അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. ഇത് കർണാടകം മനസിലാക്കണം. കർണാടക സർക്കാരിനെതിരെ ഇപ്പോൾ ഉത്തരവ് പാസാക്കുന്നില്ലെന്നും റോഡ് തുറക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകുകയാണെന്നുമാണ് കോടതി പറഞ്ഞത്.

    ഡിസാസ്റ്റർ മാനേജ്മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. തടസപ്പെട്ട റോഡുകൾ തുറക്കാൻ അടിയന്തര നടപടിയെടുക്കണം. കേന്ദ്ര സർക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്തം. എതിർ കക്ഷികൾ മൂന്ന് ആഴ്ചക്കുള്ളിൽ എതിർ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.



    First published:
    )}