'കര്‍ണാടകം വീണ്ടും ആംബുലൻസുകൾ തടയുന്നു' ; രാജ്മോഹൻ ഉണ്ണിത്താന്‍ ചീഫ് ജസ്റ്റിസിന് പരാതി നൽകി

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം കണക്കിലെടുത്താണ് സുപ്രീം കോടതി ഇന്ന് ഹർജി തീർപ്പാക്കിയത്.

News18 Malayalam | news18-malayalam
Updated: April 7, 2020, 6:01 PM IST
'കര്‍ണാടകം വീണ്ടും ആംബുലൻസുകൾ തടയുന്നു' ; രാജ്മോഹൻ ഉണ്ണിത്താന്‍ ചീഫ് ജസ്റ്റിസിന് പരാതി നൽകി
രാജ് മോഹൻ ഉണ്ണിത്താൻ
  • Share this:
ന്യൂഡൽഹി: ഹർജിക്കാരുടെ വാദം കേൾക്കാതെ കർണാടകം അതിർത്തി അടച്ചതു സംബന്ധിച്ച കേസ് ഒത്തുതീർപ്പാക്കിയതിനെതിരെ കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി.

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം കണക്കിലെടുത്താണ് സുപ്രീം കോടതി ഇന്ന് ഹർജി തീർപ്പാക്കിയത്. കേരളത്തിൽ നിന്നുള്ള രോഗികളെ കടത്തിവിടാൻ മാർഗരേഖ തയാറാക്കിയെന്നും സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.  പ്രശ്‌നം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും തുഷാർ മേത്ത അറിയിച്ചു. അതേസമയം കേരളത്തിന്റെയോ രാജ്മോഹൻ ഉണ്ണിത്താന്റെയോ ഭാഗം കേൾക്കാൻ കോടതി തയാറായിരുന്നില്ല. ഇതിനെതിരെയാണ് ചീഫ് ജസ്റ്റിസിന് സ്ഥലം എം.പി പരാതി നല്‍കിയത്.
You may also like:കർണാടകം അതിർത്തി അടച്ച സംഭവം: പ്രശ്നം പരിഹരിച്ചെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ [PHOTO]കാസർകോട് 540 ബെഡ്ഡുകളുള്ള ആശുപത്രി വരുന്നു; നിർമ്മാണം നാളെ മുതൽ ആരംഭിക്കുമെന്ന് കളക്ടർ [NEWS]' കർണാടകം അതിര്‍ത്തി തുറക്കാത്തത് മര്യാദകേട്'; കേരള BJP കേരള സർക്കാരിനൊപ്പമെന്ന് ബി.ഗോപാലകൃഷ്ണന്‍ [NEWS]

സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടും കര്‍ണാടകം അതിർത്തിയിൽ ആംബുലൻസുകൾ തടയുകയാണ്. കര്‍ണാടകത്തിനെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും കേസ് വീണ്ടും പരിഗണിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 7, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading