OBIT:കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിബി ജെ. മോനിപ്പള്ളി അന്തരിച്ചു

കര്‍ഷക നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോസഫ് മോനിപ്പള്ളിയുടെ മകനാണ് സിബി.

News18 Malayalam | news18-malayalam
Updated: January 19, 2020, 10:39 PM IST
OBIT:കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിബി ജെ. മോനിപ്പള്ളി അന്തരിച്ചു
സിബി ജെ മോനിപ്പള്ളി
  • Share this:
കൊച്ചി: കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും നാഫെഡ് ഡയറക്ടറുമായ സിബി ജെ. മോനിപ്പള്ളി (53) നിര്യാതനായി. നാഫെഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനായി ഞായറാഴ്ച കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗം ഡല്‍ഹിക്ക് തിരിച്ച സിബി ഡല്‍ഹിയില്‍ നിന്ന് ജയപൂരിലേക്ക് ട്രെയിന്‍ മാര്‍ഗം യാത്രചെയ്യുന്നതിനിടയില്‍ സരായ് രോഹില്ല റെയില്‍വെ സ്‌റ്റേഷനില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

also read:Shocking പാലക്കാട് ഫുട്ബോൾ ഗ്യാലറി തകർന്നു; അൻപതോളം പേർക്ക് പരിക്ക്

തുടര്‍ന്ന് ന്യൂ റോത്തക് റോഡിലുള്ള ജീവന്‍ മാല ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ച നിലയിലായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇദ്ദേഹത്തിനു ഹൃദയ സ്തംഭനമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും അവര്‍ അറിയിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് എറണാകുളത്തെ വസതിയിലെത്തിക്കും. സംസ്‌കാരം പിന്നീട്.
കര്‍ഷക നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോസഫ് മോനിപ്പള്ളിയുടെ മകനാണ് സിബി. റബര്‍ ബോര്‍ഡ് അംഗം, റബര്‍ മാര്‍ക്ക് ഡയറക്ടര്‍ എന്നി പദവികള്‍ വഹിച്ചിട്ടുണ്ട്.

റബര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റാണ്. ഹൈക്കോടതി അഭിഭാഷകനായ ഇദ്ദേഹം എറണാകുളം കാക്കനാടാണ് താമസിക്കുന്നത്. കരിക്കാട്ടൂര്‍ കൂന്താനം കുടുംബാംഗമായ ബീനയാണ് ഭാര്യ. മക്കള്‍: ആദര്‍ശ്, അരവിന്ദ്.
First published: January 19, 2020, 10:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading