• HOME
 • »
 • NEWS
 • »
 • kerala
 • »
 • കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ഒറ്റയാന്‍ സമരം നടത്തിയ മുന്‍ സി പി എം നേതാവിനെ കാണാനില്ല; പോലീസിന് പരാതി നല്‍കി ബന്ധുക്കള്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ഒറ്റയാന്‍ സമരം നടത്തിയ മുന്‍ സി പി എം നേതാവിനെ കാണാനില്ല; പോലീസിന് പരാതി നല്‍കി ബന്ധുക്കള്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ ഒറ്റയാന്‍ സമരം നടത്തിയതിന് പിന്നാലെ സിപിഎം ഇയാള്‍ക്കെതിരെ നടപടി എടുത്തിരുന്നു.

 • Share this:
  തൃശൂര്‍:കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി സമരം നടത്തിയ മുന്‍ സി പി എം നേതാവിനെ കാണാനില്ലെന്ന് പരാതി.സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്.സുജേഷിനെ ഇന്നലെ രാത്രി മുതല്‍ കാണാനില്ലെന്നും ഫോണ്‍ ഓഫ് ചെയ്ത നിലയിലാണെന്നും ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിഞ്ഞാലക്കുട പോലീസ് കേസെടുത്തു. കരുവന്നൂര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ ഒറ്റയാന്‍ സമരം നടത്തിയതിന് പിന്നാലെ സിപിഎം ഇയാള്‍ക്കെതിരെ നടപടി എടുത്തിരുന്നു. പലരില്‍ നിന്നും
  സുജേഷിന് ഭീഷണിയുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.

  100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നത് കണക്കിലെടുത്താണ് കെ കെ ദിവാകരന്‍ പ്രസിഡന്റായ ഭരണസമിതി ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്.

  സംഭവത്തില്‍ ബാങ്ക് സെക്രട്ടറി ഉള്‍പ്പടെ നാലോളം പേരെ സസ്പെന്റ് ചെയ്തിരുന്നു. മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, സൂപ്പര്‍ മാര്‍ക്കറ്റ് അക്കൗണ്ടന്റായിരുന്ന റെജി അനില്‍, കിരണ്‍, ബിജോയ് എന്നിവരുടെ പേരിലാണ് കേസ്. വിശ്വാസ വഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയ്ക്ക് പുറമെ ബാങ്ക് ജീവനക്കാര്‍ തട്ടിപ്പ് നടത്തിയതിനുള്ള വകുപ്പും ചേര്‍ത്തിട്ടുണ്ട്. ടി ആര്‍ സുനില്‍കുമാറും ബിജുവും സി പി എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ജില്‍സ് പാര്‍ട്ടി അംഗവുമാണ്.

  പി വി അൻവറിൻ്റെ റിസോർട്ടിലെ തടയണകൾ അനധികൃതമാണെന്ന പരിശോധനാ റിപ്പോർട്ട് പൂഴ്ത്തിയതാര്? 


  കക്കാടംപോയിലില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടും തടയണകളും അനധികൃതമെന്ന് കാണിച്ച് ജിയോളജി, മണ്ണ്സംരക്ഷണ വകുപ്പ് റിപ്പോര്‍ട്ടുകൾ പൂഴ്ത്തി. തടയണകള്‍ പൊളിക്കാന്‍ കളക്ടര്‍ ഉത്തരവിടുന്നതിന്റെ ആറ് മാസം മുമ്പ് തന്നെ വിവിധ വകുപ്പുകള്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ജില്ലാ ഭരണകൂടം പൂഴ്ത്തിയെന്നാണ് ആക്ഷേപം.

  പിവി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ  അനധികൃത റിസോര്‍ട്ടിനെതിരെ കോടതി ഇടപെടല്‍ ഉണ്ടായതോടെയാണ് കഴിഞ്ഞമാസം 30ന് തടയണകള്‍ പൊളിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് 2021 ജനുവരിയില്‍ തടയണകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മൈനിംഗ് ആന്റ് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പ് എന്നിവയെ ജില്ലാ ഭരണകൂടം നിയോഗിച്ചു.

  പിവിആര്‍ നാച്വറോ റിസോര്‍ട്ടും തടയണകളും അനധികൃതമായാണ് സ്ഥാപിച്ചതെന്ന് ഫെബ്രുവരിയില്‍ത്തന്നെ ഈ രണ്ട് വകുപ്പുകളും റിപ്പോര്‍ട്ട് കൊടുത്തെങ്കിലും നടപടിയുണ്ടായില്ല. ജില്ലാ ഭരണകൂടം പൂഴ്ത്തിവെച്ച രണ്ട് പരിശോധന റിപ്പോർട്ടുകൾ ന്യൂസ് 18ന് ലഭിച്ചു.

  സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തിയാണ് തടയണ നിര്‍മ്മിച്ചിട്ടുള്ളതെന്ന് ജിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഉപരിതലത്തില്‍ ശിലയോട് കൂടിയ സ്ഥലത്താണ് റിസോര്‍ട്ടും തടയണകളും നിര്‍മ്മിച്ചിട്ടുള്ളതുമെന്ന് ജിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നീരൊഴുക്കിന്റെ ഗതിമാറ്റിയാണ് തടയണകള്‍ സ്ഥാപിച്ചതെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നുണ്ട്.

  റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി നടപടിയെടുക്കാന്‍ തയ്യാറാവാത്ത അന്നത്തെ ജില്ലാ കളക്ടര്‍ വി. സാംബശിവ റാവുവിനെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകനായ ടി വി രാജന്‍ വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് നടപടിയുണ്ടായത്.  പിന്നീട് വന്ന കളക്ടര്‍ എന്‍ തേജ്‌റെഡ്ഡി തടയണ പൊളിക്കാന്‍ ഉത്തരവിടുകയായിരുന്നു.

  സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്റെ ഹര്‍ജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കളക്ടറോട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് പരിഗണിച്ചുവേണം കളക്ടര്‍ നടപടിയെടുക്കണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

  ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാതെ ഇക്കഴിഞ്ഞ ജനുവരി 25ന് ജില്ലാ കളക്ടര്‍ വിചാരണ നടത്തി റിസോര്‍ട്ടിലെ തടയണകളും അനധികൃത നിര്‍മ്മാണങ്ങളും പരിശോധിക്കാന്‍  മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് തേടുകയുമായിരുന്നു. എന്നാല്‍ വിദഗ്ദ സമിതിയെ നിയോഗിക്കുകയല്ലാതെ ഹൈക്കോടതി ഉത്തരവ് വന്ന് അഞ്ചുമാസമായിട്ടും കളക്ടര്‍ അനധികൃത തടയണകള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കുമെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.  ഇതോടെയാണ് രാജന്‍ കളക്ടര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

  നിയമവിരുദ്ധമായി നിര്‍മ്മിച്ച  തടയണകള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയാവശ്യപ്പെട്ട് മുരുഗേഷ് നരേന്ദ്രന്‍, കെ.വി ജിജു എന്നിവര്‍ നല്‍കിയപരാതിയില്‍  രണ്ടര വര്‍ഷമായിട്ടും കോഴിക്കോട് കളക്ടര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

  ആദ്യതവണ വിചാരണനടത്തിയശേഷം യാതൊരു നടപടിയും സ്വീകരിക്കാതെ ആറുമാസത്തിനു ശേഷം വീണ്ടും വിചാരണ നടത്തുന്ന കളക്ടറുടെ നടപടി വിവാദമാവുകയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 2018ല്‍  കോഴിക്കോട് ജില്ലാ കളക്ടര്‍ അടച്ചുപൂട്ടിയ കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കുമായി ബന്ധപ്പെട്ട  ടൂറിസം പദ്ധതിയുടെ ഭാഗമാണ് പി.വിആര്‍ നാച്വറോ റിസോര്‍ട്ട്.
  ഇരുവഴഞ്ഞി പുഴയിലേക്ക് വെള്ളമെത്തുന്ന  സ്വാഭാവിക തോട് തടഞ്ഞ് ചെങ്കുത്തായ സ്ഥലത്താണ് യാതൊരു അനുമതിയില്ലാതെ 4 തടയണകള്‍കെട്ടി വെള്ളം സംഭരിച്ചിട്ടുള്ളതെന്നാണ് കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.  നീരുറവക്ക് കുറുകെ റോഡ് പണിതാണ് റിസോര്‍ട്ടിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്. സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തിയാണ് തടയണകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

  ഈ തടയണകള്‍ക്കുതാഴെയാണ് നൂറോളം വീടുകളും ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സെന്റ് മേരീസ് ഹൈസ്‌ക്കൂളും ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുമുള്ളത്. ഇവിടെ നിന്നും ഒന്നര കിലോ മീറ്റര്‍ അകലെ മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ നിര്‍മ്മിച്ച തടയണപൊളിച്ചു മാറ്റി വെള്ളം തുറന്നുവിടാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് മലപ്പുറം കളക്ടറുടെ ഉത്തരവെന്നു ചൂണ്ടികാട്ടി  പി.വി അന്‍വറിന്റെ ഭാര്യാപിതാവ് നേടിയ സ്റ്റേ ഉത്തരവ് റദ്ദാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടയണപൊളിക്കാനുള്ള മലപ്പുറം കളക്ടറുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു.

  ഹൈക്കോടതി ഉത്തരവുപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണഭാഗികമായി പൊളിച്ച് വെള്ളം ഒഴുക്കിവിട്ടിരുന്നു. എന്നാല്‍ കോഴിക്കോട് കളക്ടര്‍ പിവിആര്‍ നാച്വറോ പാര്‍ക്കിലെ അനധികൃത തടയണകള്‍ക്കും വില്ലകള്‍ക്കുമെതിരെ  ഉയര്‍ന്ന പരാതികളില്‍ നടപടിയെടുക്കാനുള്ള ഹൈക്കോടതി ഉത്തരവുംപോലും നടപ്പാക്കാതെയാണ് രണ്ടാം തവണയും വിചാരണ നടത്തുന്നത്.
  Published by:Jayashankar AV
  First published: