• HOME
  • »
  • NEWS
  • »
  • kerala
  • »
  • കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും; മന്ത്രി വി എന്‍ വാസവന്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും; മന്ത്രി വി എന്‍ വാസവന്‍

തട്ടിപ്പുകൾ തടയാൻ ഓഡിറ്റ് ശക്തമാക്കുകയാണ് ഒരു പോംവഴി. ഇതിലും സഹകരണവകുപ്പ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി ഉറപ്പുനൽകി.

വി എന്‍ വാസവന്‍

വി എന്‍ വാസവന്‍

  • Last Updated :
  • Share this:
കോട്ടയം: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന വൻ തട്ടിപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ചും ഇഡിയും അന്വേഷണം നടത്തുന്നതിനിടെയാണ് സഹകരണ മന്ത്രി വി എൻ വാസവൻ സർക്കാർ നിലപാട് വ്യക്തമാക്കിയത്. കരുവന്നൂരിൽ തട്ടിപ്പ് നടത്തിയ ഒരാളെയും സംരക്ഷിക്കില്ല എന്ന് മന്ത്രി വി എൻ വാസവൻ കോട്ടയത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.  കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് നിലപാടാണ് സഹകരണ വകുപ്പിന് ഉള്ളത്. ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ നിയമ നടപടി ആലോചിക്കുന്നതായി മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. തട്ടിപ്പുകൾ തടയാൻ ഓഡിറ്റ് ശക്തമാക്കുകയാണ് ഒരു പോംവഴി. ഇതിലും സഹകരണവകുപ്പ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി ഉറപ്പുനൽകി.

തൃശ്ശൂർ  കരുവന്നൂർ സഹകരണ ബാങ്കിൽ വൻ തട്ടിപ്പാണ് നടന്നത്.
200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി ആണ് പ്രാഥമിക വിലയിരുത്തൽ. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ സാമ്പത്തിക ഇടപാട് ഉണ്ടായതിനാൽ തന്നെ ഇഡിയും പരിശോധന തുടരുകയാണ്. കോടികണക്കിന് രൂപയുടെ കള്ള പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് ഈഡി ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

Also Read-'ശശീന്ദ്രന്‍ മന്ത്രിയായി നാളെ നിയമസഭയില്‍ ഉണ്ടാകരുത്': പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കരുവന്നൂർ സഹകരണ ബാങ്ക് ചുമതലക്കാർ ആയിരുന്ന
ബിജു കരിം, സുനിൽകുമാർ, ജിൽസ് എന്നിവരുടെ ബിനാമി ഇടപാടുകളാണ് ഈഡി പരിശോധിക്കുന്നത്. പ്രതികൾ വലിയ രീതിയിലുള്ള ബിനാമി ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഒരേ കുടുംബത്തിലെ തന്നെ 4 പേർക്ക് വരെ 1 കോടി 20 ലക്ഷം രൂപയുടെ വായ്പ നൽകിയത് ബിനാമി ഇടപാടെന്നും സംശയിക്കുന്നു. പ്രതികൾ നടത്തിയിരുന്ന തേക്കടി റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും, സി എം എം ട്രെഡേഴ്‌സിനെ കുറിച്ചും ഈഡി അന്വേഷണം നടത്തും. ഈ സ്ഥാപനങ്ങളുടെ മറവിലും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ.

സഹകരണ സംഘത്തിന് കീഴിലെ മാപ്രാണം, കരുവന്നൂർ, മൂർഖനാട് സൂപ്പർ മാർക്കറ്റുകളെ സ്റ്റോക്കെടുപ്പിൽ  തിരിമറി നടന്നതായി കണ്ടെത്തിയിരുന്നു. 2020ലെ  കണക്കുകൾ  നോക്കിയാൽ മൂന്ന് സൂപ്പർമാർക്കറ്റുകളിൽ നിന്ന് 1കോടി 69ലക്ഷം രൂപ തട്ടിയതായാണ് ഓഡിറ്റ് റിപ്പോർട്ട്. മാസ തവണ നിക്ഷേപ പദ്ധതിയിൽ എല്ലാ ടോക്കണുകളും ഒരാൾക്ക് തന്നെ നൽകിയാണ് തട്ടിപ്പ് നടത്തിയത്. അനിൽ എന്ന പേരിലറിയപ്പെടുന്ന സുഭാഷ് ഒരു കുറിയിലെ 50 ടിക്കറ്റുകൾ ഏറ്റെടുത്തു. ഇതിൽ പകുതിയോളം വിളിച്ചെടുക്കുകയും, മറ്റുള്ളവ ഈട് വച്ച് വായ്പ എടുക്കുകയുമാണ് ചെയ്തത്.

Also Read-'വടകര എംഎൽഎയുടെ പേരിൽ ലഭിച്ചതായി പ്രചരിക്കപ്പെടുന്ന ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം': പി ജയരാജൻ

കുറി നടത്തിപ്പിൽ 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കണ്ടെത്തിയിരുന്നു.  സിപിഎം ഭരണ സമിതി ഉള്ള സഹകരണ ബാങ്ക് ആയതിനാൽ തന്നെ പാർട്ടിക്കും ഇത് തലവേദന ആയിട്ടുണ്ട്. ബാങ്കിൽ ആരൊക്കെയാണ് നിക്ഷേപം നടത്തിയത് എന്ന് സംബന്ധിച്ചും  കേന്ദ്ര ഏജൻസി അന്വേഷിക്കുന്നത് തലവേദനയാണ്. ഏതായാലും സംഭവത്തിൽ കുറ്റക്കാർക്കെതിരെ സർക്കാർ കർശനമായ നടപടി എടുക്കുമോ എന്നാണ് അറിയാനുള്ളത്.
Published by:Jayesh Krishnan
First published: