'തന്നെ പുറത്താക്കാൻ ചില അധ്യാപകർ വിദ്യാർഥികളെ ഉപയോഗിച്ച് വിവാദം സൃഷ്ടിക്കുന്നു': ആരോപണങ്ങൾ തള്ളി കാര്യവട്ടം ക്യാംപസിലെ അധ്യാപകൻ

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കാര്യവട്ടം ക്യാംപസിലെ സൈക്കോളജി വിഭാഗം അധ്യാപകൻ. തന്നെ ക്യാംപസിൽ നിന്ന് പുറത്താക്കാൻ ചില അധ്യാപകർ വിദ്യാർഥികളെ കൊണ്ട് വിവാദം സൃഷ്ടിക്കുകയാണെന്നും അധ്യാപകൻ ന്യൂസ് 18 നോട് പറഞ്ഞു.

News18 Malayalam | news18-malayalam
Updated: November 22, 2019, 5:19 PM IST
'തന്നെ പുറത്താക്കാൻ ചില അധ്യാപകർ വിദ്യാർഥികളെ ഉപയോഗിച്ച് വിവാദം സൃഷ്ടിക്കുന്നു': ആരോപണങ്ങൾ തള്ളി കാര്യവട്ടം ക്യാംപസിലെ അധ്യാപകൻ
കാര്യവട്ടം ക്യാംപസ്
  • Share this:
തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കാര്യവട്ടം ക്യാംപസിലെ സൈക്കോളജി വിഭാഗം അധ്യാപകൻ. തന്നെ ക്യാംപസിൽ നിന്ന് പുറത്താക്കാൻ ചില അധ്യാപകർ വിദ്യാർഥികളെ കൊണ്ട് വിവാദം സൃഷ്ടിക്കുകയാണെന്നും അധ്യാപകൻ ന്യൂസ് 18 നോട് പറഞ്ഞു. ഇന്റർണൽ മാർക്കിന്റെ കാര്യത്തിൽ വ്യക്തത തേടുമ്പോൾ കൂടുതൽ മാർക്ക് വേണമെങ്കിൽ പെൺകുട്ടികൾ തന്നെ ഒറ്റക്ക് വന്നു കാണണമെന്ന് അധ്യാപകൻ ആവശ്യപ്പെടുന്നതായി വിദ്യാർഥികൾ പരാതി പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി, സർവകലാശാല വൈസ് ചാൻസിലർ എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് അധ്യാപകൻ പ്രതികരിച്ചത്.

പരാതി നൽകിയിട്ടും അധ്യാപകനെതിരെ നടപടിയെടുക്കാതെ വന്നതോടെ സൈക്കോളജി വിദ്യാർഥികൾ കേരള സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയിരുന്നു. അധ്യാപകനെ എത്രയും വേഗം പുറത്താക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലി തരപ്പെടുത്തിയതെന്നും ഇത് കണ്ടെത്തിയതോടെ പി എസ് സി ആരോപണ വിധേയനായ അധ്യാപകന് ആജീവനാന്തം വിലക്ക് ഏർപെടുത്തിയിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു.

Also Read- വിദ്യാർത്ഥിനികൾക്ക് ഇന്റേണൽ മാർക്ക് കുറഞ്ഞു: 'കാണേണ്ട രീതിയിൽ കാണണം' എന്ന് അധ്യാപകൻ പറഞ്ഞതായി ആരോപണം

കാലടി സർവകലാശാലയിൽ അധ്യാപകനായിരിക്കെ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയതിന് ഈ അധ്യാപകനെ പുറത്താക്കിയതാണെന്നും പരാതിയുണ്ട്. നിലവിൽ പത്തു വർഷമായി കാര്യവട്ടം ക്യാംപസിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ് ആരോപണവിധേയനായ അധ്യാപകൻ. പെരുമാറ്റദൂഷ്യത്തിന് കാര്യവട്ടം ക്യാമ്പസിൽ തന്നെ രണ്ട് പ്രാവശ്യം സസ്പെൻഷന് വിധേയമായെന്നും ഒരു പ്രമുഖ പാർട്ടിയുടെ പിന്തുണയുള്ളതിനാലാണ് അധ്യാപകൻ ജോലിയിൽ തുടരുന്നതെന്നും ആക്ഷേപമുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍