ചോദ്യങ്ങൾ തയ്യാറാക്കുന്നത് പി.എസ്.സിയല്ല; അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ചെയർമാൻ
ചോദ്യങ്ങൾ തയ്യാറാക്കുന്നത് പി.എസ്.സിയല്ല; അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ചെയർമാൻ
KAS Examination Row | ഒട്ടേറെ വിദഗ്ധർ അടങ്ങിയ പാനലിൽനിന്ന് സീൽചെയ്ത കവറിലാണ് ചോദ്യം വാങ്ങുന്നത്. ഇതിൽ ആരുടെ ചോദ്യമാണ് തെരഞ്ഞെടുക്കുന്നതെന്ന് പിഎസ്സി അംഗങ്ങൾക്കോ ഉദ്യോഗസ്ഥർക്കോ അറിയില്ല.
പി എസ് സി ചെയർമാൻ എം കെ സക്കീർ
Last Updated :
Share this:
തിരുവനന്തപുരം: പരീക്ഷകൾക്ക് ചോദ്യം തയ്യാറാക്കുന്നത് പിഎസ്സി അല്ലെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എം കെ സക്കീർ. ഒട്ടേറെ വിദഗ്ധർ അടങ്ങിയ പാനലിൽനിന്ന് സീൽചെയ്ത കവറിലാണ് ചോദ്യം വാങ്ങുന്നത്. ഇതിൽ ആരുടെ ചോദ്യമാണ് തെരഞ്ഞെടുക്കുന്നതെന്ന് പിഎസ്സി അംഗങ്ങൾക്കോ ഉദ്യോഗസ്ഥർക്കോ അറിയില്ല. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയെ ഓരോ പരീക്ഷയുടെയും പേരിൽ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ദുഃഖകരമാണ്. സർക്കാർ ജീവനക്കാർ കോച്ചിങ് സെന്റർ നടത്തുന്നത് നിയമവിരുദ്ധമാണെന്നും ചെയർമാൻ പറഞ്ഞു.
പിഎസ്സി പോലൊരു സ്ഥാപനത്തിന് എല്ലാത്തിനും കീറിമുറിച്ച് മറുപടി പറയാൻ പരിമിതിയുണ്ടെന്ന് അഡ്വ. എം.കെ സക്കീർ പറഞ്ഞു. അതിനാൽ തരംതാണ ആരോപണങ്ങളിലൂടെ മോശം അന്തരീക്ഷം സൃഷ്ടിക്കരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു.
ചോദ്യപേപ്പർ തയ്യാറാക്കുമ്പോൾ നൂറുകണക്കിന് പുസ്തകങ്ങളും വെബ്സൈറ്റുകളും ചോദ്യകർത്താവ് വിലയിരുത്തിയേക്കും. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ആയിരക്കണക്കിന് മത്സരപരീക്ഷകളിലെ ചോദ്യങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അങ്ങനെ കണ്ടെത്തുന്ന നിലവാരമുള്ള ചില ചോദ്യങ്ങളും ഓപ്ഷനുകളും ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയേക്കാം. കെഎഎസ് പരീക്ഷയിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ചില ചോദ്യങ്ങൾ മത്സരപരീക്ഷാ ഗൈഡുകളിൽ നിന്നായത് ഇങ്ങനെയാകാമെന്നും അഡ്വ. എം.കെ സക്കീർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ആയിരക്കണക്കിന് പരീക്ഷകൾ നടക്കുന്നുണ്ട്. കേരളത്തിൽ പിഎസ്സി ചോദിച്ച ഒരു ചോദ്യം മറ്റൊരിടത്തും ചോദിക്കരുത് എന്ന് പറയാനാകുമോ. ചോദ്യങ്ങൾ നിലവാരം കുറഞ്ഞതായിരുന്നുവെങ്കിൽ കെഎഎസ് പോലൊരു തസ്തികയ്ക്ക് ചേരുന്നതായില്ലെന്ന് പരാതി ഉയർന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.