HOME » NEWS » Kerala » KASARAGOD DISTRICT COLLECTOR SAYS NO DECISION TO CHANGE PLACE NAMES ON KARNATAKA BORDER 1

'കർണാടക അതിർത്തിയിലെ സ്ഥലപ്പേരുകൾ മാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതം' കാസര്‍കോട് ജില്ലാ കളക്ടർ

ജില്ല അതിര്‍ത്തിയായ മഞ്ചേശ്വരം, കുമ്പള, മധൂര്‍ ഉള്‍പ്പടെയുള്ള കന്നട സ്വാധീനമേഖലകളുടെ പേരുമാറ്റത്തിന് കേരള സര്‍ക്കാര്‍ നടപടി തുടങ്ങിയെന്നായിരുന്നു പ്രചാരണം

News18 Malayalam | news18-malayalam
Updated: June 29, 2021, 2:41 PM IST
'കർണാടക അതിർത്തിയിലെ സ്ഥലപ്പേരുകൾ മാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതം' കാസര്‍കോട് ജില്ലാ കളക്ടർ
Manjeswaram
  • Share this:
കാസർകോട്: കര്‍ണ്ണാടകയോട് അതിർത്തി പങ്കിടുന്ന കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമങ്ങളുടെ പേര് മാറ്റുന്നുവെന്ന പ്രചരണം നിഷേധിച്ച് ജില്ലാ ഭരണകൂടം രംഗത്തെത്തി. ഇത്തരത്തിലുള്ള ഒരു നീക്കവും ഔദ്യോഗിക തലത്തില്‍ ഇല്ലെന്ന് കാസര്‍ഗോഡ് ജില്ല കളക്ടര്‍ സജിത്ത് ബാബു വ്യക്തമാക്കി. അതിർത്തിയിലെ സ്ഥലപ്പേരുകൾ മാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണ്ണാടക ബോര്‍ഡര്‍ ഏരിയ ഡവലപ്മെന്റ് അതോറിറ്റി സെക്രട്ടറി പ്രകാശ് മട്ടിഹള്ളിയാണ് പേരുമാറ്റ വിവാദത്തിന് തുടക്കമിട്ട് ആദ്യം രംഗത്തെത്തിയത്. ജില്ല അതിര്‍ത്തിയായ മഞ്ചേശ്വരം, കുമ്പള, മധൂര്‍ ഉള്‍പ്പടെയുള്ള കന്നട സ്വാധീനമേഖലകളുടെ പേരുമാറ്റത്തിന് കേരള സര്‍ക്കാര്‍ നടപടി തുടങ്ങിയെന്നായിരുന്നു മട്ടിഹള്ളിയുടെ പ്രസ്താവന.

പിന്നാലെ എതിർപ്പുമായി കർണാകട മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയും മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും രംഗത്തെത്തിയതോടെ സംഭവം ചർച്ചാവിഷയമായി. അതിർത്തി ഗ്രാമങ്ങളിലെ പേരു മാറ്റുന്ന നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയയ്ക്കുകയും ചെയ്തിരുന്നു.കന്നഡ, തുളു ഭാഷകളിലുള്ള സ്ഥലപ്പേരുകളാണ് മാറ്റാൻ നീക്കം നടക്കുന്നതെന്ന് യെദ്യൂരപ്പ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ പല ഗ്രാമങ്ങളുടെയും പേരുകൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. അതുകൊണ്ട് തന്നെ ഈ പേരുകൾ മാറ്റാൻ കേരള സർക്കാരിന് പ്രത്യേക താൽപര്യം കാണില്ലെന്നാണ് തന്‍റെ വിശ്വാസമെന്നും യെദ്യൂരപ്പ വ്യക്തമാക്കുന്നു. നീക്കത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.


എന്നാല്‍ ഇത്തരത്തിലൊരു നീക്കവും സര്‍ക്കാര്‍ തലത്തില്‍ നടന്നിട്ടില്ലെന്ന് ജില്ല കളക്ടര്‍ ഡി. സജിത്ത് ബാബു ന്യൂസ് 18 നോട് പറഞ്ഞു. വ്യജ പ്രചാരണങ്ങൾ അഴിച്ചു വിട്ട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തരതെന്നും കലക്ടർ കുട്ടിച്ചേർത്തു. അനാവശ്യ വിവാദത്തിനു പിന്നില്‍ ദുരൂഹത ഉണ്ടെന്നാണ് വിലയിരുത്തല്‍. ഭാഷാന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കാനുള്ള ആസൂത്രിത ശ്രമവും സംശയിക്കുന്നുണ്ട്. കന്നട സ്വാധീനമേഖലകളുടെ പാരമ്പര്യവുമായി ഇഴ ചേര്‍ന്നുള്ളതാണ് കാസര്‍ഗോഡൻ അതിര്‍ത്തി ഗ്രാമങ്ങളുടെ പേരുകള്‍. കേരള സർക്കാരിന് സ്ഥലപ്പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഒരു പദ്ധതിയുമില്ലെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം. വി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു.

അതിനിടെ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നവർക്ക് ആര്‍. ടി-പി. സി. ആര്‍ പരിശോധന നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. മംഗളൂരു ജില്ല ഡെപ്യൂട്ടി കമീഷണര്‍ ഡോ. രാജേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയില്‍ നിന്ന് വരുന്നവര്‍ക്കും കർണാടകയിൽ പ്രവേശിക്കാൻ ആര്‍. ടി-പി. സി. ആര്‍ പരിശോധന നിർബന്ധമാക്കിയതായി അദ്ദേഹം അറിയിച്ചു.

Also Read- കോവിഡ് മുക്തരാവയവർക്ക് രുചിയും മണവും തിരികെ ലഭിക്കാൻ ഒരു വർഷം വരെ എടുക്കാം; പഠന റിപ്പോർട്ട് 

കേരളത്തില്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയെന്ന റിപ്പോർട്ടുകളെ തുടർന്നാണ് കൂടുതൽ ജാഗ്രത പുലർത്താൻ കർണാടകം തീരുമാനിച്ചത്. മഹാരാഷ്ട്രയിലും ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ രണ്ടു സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവർക്ക് ആർ ടി- പിസിആർ പരിശോധന നിർബന്ധമാക്കിയത്.
തലപ്പാടി, സാറടുക്ക, ജാല്‍സൂര്‍, നെറ്റിന മൊഗറു ചെക്ക് പോസ്റ്റുകള്‍ 24 മണിക്കൂറും ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതായാണ് വിവരം. കേരളത്തിലേക്കുള്ള മറ്റു റോഡുകളിലും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു.
Published by: Anuraj GR
First published: June 29, 2021, 12:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories