COVID 19 | ലഭിക്കാനുള്ളത് 77 ഫലങ്ങൾ; കാസർഗോഡ് ഇന്നും ആശങ്കയുടെ ദിനം

ഇതുവരെയായി 44 പേർക്കാണ് ജില്ലയിൽ കോവിഡ് വൈറസ് ബാധ സ്ഥിരികരിച്ചത്.

News18 Malayalam | news18-malayalam
Updated: March 26, 2020, 1:19 PM IST
COVID 19 | ലഭിക്കാനുള്ളത് 77 ഫലങ്ങൾ; കാസർഗോഡ് ഇന്നും ആശങ്കയുടെ ദിനം
News18
  • Share this:
കാസർഗോഡ്: ജില്ലയിൽ ഇന്നും ആശങ്കയുടെ ദിനം. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച ഏരിയാൽ സ്വദേശിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെത് ഉൾപ്പെടെ 77 ഫലങ്ങളാണ് ഇന്ന് വരാനുള്ളത്. അതുകൊണ്ടുതന്നെ ജില്ലയെ സംബന്ധിച്ചിടത്തോളം ഇന്ന് ഏറെ നിർണായക ദിനമാണ്.

ഇതുവരെയായി 44 പേർക്കാണ് ജില്ലയിൽ കോവിഡ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതിൽ നാലുപേർ തദ്ദേശീയരാണ്. സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നിലവില്‍ 3794 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 251 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

You may also like:COVID 19| കശ്മീരിലും മഹാരാഷ്ട്രയിലും കോവിഡ് മരണം; ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 15 ആയി [NEWS]COVID 19| 'ആദരണീയനായ മുഖ്യമന്ത്രീ, അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു'; ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ് [NEWS]വെന്റിലേറ്ററുകൾ നിർമിക്കാൻ റെയിൽവേ; കോച്ചുകൾ ഐസൊലേഷൻ യൂണിറ്റുകളാക്കും [NEWS]

അതേസമയം, തലപാടിയിൽ കർണ്ണാടക അതിർത്തി പൂർണ്ണമായും അടച്ചതോടെ മംഗലാപുരത്തെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ ദുരിതത്തിലായി. ഇവർക്ക് ജില്ലയിൽ തന്നെ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍