നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാസർകോട് ആൾക്കൂട്ട മർദനത്തിനിരയായ 48കാരന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോർട്ടം; ശരീരത്തിൽ പരിക്കുകളില്ല

  കാസർകോട് ആൾക്കൂട്ട മർദനത്തിനിരയായ 48കാരന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോർട്ടം; ശരീരത്തിൽ പരിക്കുകളില്ല

  കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വ്യാപാരിയായ റഫീഖിനെ ഒരു സംഘം മർദിച്ചത്.

  റഫീഖ്

  റഫീഖ്

  • Share this:
   കാസർകോട്: ആള്‍ക്കൂട്ട മർദനത്തിനിരയായ 48കാരൻ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റുമോർട്ടത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ ഇക്കാര്യം അറിയിച്ചത്. മരിച്ച റഫീഖിന്‍റെ ഹൃദയധമനിയിൽ മൂന്ന് ബ്ലോക്കുകൾ ഉണ്ടായിരുന്നു. ശരീരത്തിൽ മറ്റു പരുക്കുകൾ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ അറിയിച്ചെന്നുമാണ് ഡിവൈഎസ്പി വ്യക്തമാക്കിയിരിക്കുന്നത്.

   Also Read-തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; 36 പേർക്ക് പരിക്ക്

   കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വ്യാപാരിയായ റഫീഖിനെ ഒരു സംഘം മർദിച്ചത്. റഫീഖിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ 35 കാരിയെ റഫീഖ് അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. യുവതി ചോദ്യം ചെയ്തതോടെ ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങി പുറത്തേക്ക് ഓടി. യുവതി പുറത്തിറങ്ങി ബഹളം വച്ചതോടെ, ഇതുകേട്ട് റോഡരികിലുണ്ടായിരുന്ന ആളുകളിൽ ചിലർ റഫീഖിനെ കയ്യേറ്റം ചെയ്തു.

   Also Read-കാട്ടാന ഷഹാനയുടെ നെഞ്ചിൽ ചവിട്ടി; ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്കെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

   ഇയാളെ പിടികൂടി സംഭവസ്ഥലത്തേക്ക് എത്തിക്കാൻ ശ്രമിച്ചപ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഓടിയ റഫീഖിനെ ഒരു സംഘം പിന്തുടർന്ന് മർദിച്ചതായി ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയിരുന്നു. പിടിച്ചു തള്ളുന്നത് സിസി ടിവി ദൃശ്യങ്ങളിലും കാണാം.

   എന്നാൽ മർദനമാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ പറയാൻ കഴിയൂ എന്നു പൊലീസ് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഭയന്ന് ഓടിയപ്പോൾ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നായിരുന്നു പ്രാഥമിക നിഗമനം.

   Also Read-ജോലിക്ക് കയറി മൂന്നാം നാൾ രഹസ്യങ്ങൾ ചോർത്തി; യുവ എൻജിനീയർക്കെതിരെ ടെസ്ല കാർ നിർമ്മാതാക്കൾ

   സംഭവത്തിൽ ഗൗരവപൂർവമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് ടി.ഇ. അബ്ദുല്ലയും ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാനും ആവശ്യപ്പെട്ടിരുന്നു. കുറച്ചുകാലമായി നഗരത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനും ആക്രമണത്തിനും അറുതി വന്നിരുന്നു. വീണ്ടും കൊലപാതകം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആൾക്കൂട്ടക്കൊലപാതകം. നിയമം കൈയിലെടുക്കാനും കൊല്ലാനും ആർക്കും അധികാരമില്ല. കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ നൽകാതെ സത്യസന്ധമായ അന്വേഷണം നടത്താൻ പൊലീസ് തയാറാവണമെന്നുമായിരുന്നു നേതാക്കളുടെ ആവശ്യം.

   ഏറെ വിവാദം ഉയർത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് വ്യക്തത വരുത്തി പോസ്റ്റുമോർട്ടം റിപ്പോർട്ടെത്തുന്നത്.
   Published by:Asha Sulfiker
   First published:
   )}