• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവാഹം കഴിഞ്ഞ സഹോദരിയെ കാണാന്‍ പോയ 18കാരന്‍ ബസിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു

വിവാഹം കഴിഞ്ഞ സഹോദരിയെ കാണാന്‍ പോയ 18കാരന്‍ ബസിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു

സഹോദരി ഭര്‍ത്താവിന്റെ പാലക്കാട്ടെ വീട്ടിലേക്ക് പോകുന്നതിനിടെ കണ്ണൂരിലെത്തിയപ്പോഴാണ് ഫിശാന്‍ കുഴഞ്ഞുവീണത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ദിവസങ്ങള്‍ക്ക് മുന്‍‌പ് വിവാഹിതയായ സഹോദരിയുടെ വീട്ടിലേക്ക് പോയ പതിനെട്ടുകാരന്‍ ബസിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് ഉദുമ റെയില്‍വെ ഗേറ്റിന് സമീപം താമസിക്കുന്ന യുപി മജീദിന്റെ മകന്‍ ഹയജന്‍ ഫിശാന്‍ (18) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.

    കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഫിശാന്‍റെ സഹോദരിയുടെ വിവാഹം നടന്നത്. സഹോദരി ഭര്‍ത്താവിന്റെ പാലക്കാട്ടെ വീട്ടില്‍ ഞായറാഴ്ച രാവിലെ കുടുംബ സമേതം വിരുന്നിന് പോകുന്നതിനിടെ കണ്ണൂരിലെത്തിയപ്പോഴാണ് ബസിനുള്ളില്‍ വെച്ച് ഫിശാന്‍ കുഴഞ്ഞു വീണത്. ഉടനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    ഹൃദയം തുറക്കാതെ വാൽവ് മാറ്റിവെച്ചു; അഭിമാനകരമായ നേട്ടം കൈവരിച്ച് എറണാകുളം ജനറൽ ആശുപത്രി


    തിരുവനന്തപുരം: ഹൃദയം തുറക്കാതെ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ചരിത്രംകുറിച്ച് എറണാകുളം ജനറൽ ആശുപത്രി. ഹൃദയത്തിന്റെ അയോർട്ടിക് വാൽവ് ചുരുങ്ങിയത് മൂലം ഹൃദയത്തിന്‍റെ പ്രവർത്തനം തടസപ്പെട്ട പെരുമ്പാവൂർ സ്വദേശിയായ 69 കാരനാണ്‌ അത്യപൂർവ്വ ശസ്ത്രക്രിയ നടത്തിയത്. ഇന്ത്യയിൽ ഇതാദ്യമാണ് ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ ഈ നൂതന ചികിത്സ രീതി അവലംബിക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വീണ്ടും അഭിമാനകരമായ നേട്ടം എന്നാണ് ഇതിനെ ആരോഗ്യമന്ത്രി വീണാ ജോർജ് വിശേഷിപ്പിച്ചത്. ഇതിൽ പങ്കാളികളായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

    തിരുവനന്തപുരത്തെ ശ്രീ ചിത്തിര ഉൾപ്പെടെ വളരെ അപൂർവം സർക്കാർ കേന്ദ്രങ്ങളിൽ മാത്രമേ TAVR (Transcatheter Aortic Valve Replacement) ഇതുവരെ ലഭ്യമായിരുന്നുള്ളു. നെഞ്ചോ ഹൃദയമോ തുറക്കാതെ കാലിലെ രക്തകുഴലിൽ ഉണ്ടാക്കുന്ന വളരെ ചെറിയ മുറിവുലൂടെ കത്തീറ്റർ കടത്തിവിട്ടാണ് വാൽവ് മാറ്റിവക്കുന്നത്. രോഗിയെ പൂർണമായും മയക്കാതെ ചെറിയൊരളവിൽ സെഡേഷൻ മാത്രം നൽകിക്കൊണ്ടാണ് ഈ ഓപ്പറേഷൻ പൂർത്തിയാക്കിയത്.

    ശസ്ത്രക്രിയക്ക് ശേഷം രണ്ടു ദിവസത്തിനകം രോഗിയെ ഡിസ്ചാർജ് ചെയ്യാമെന്നും പ്രതീക്ഷിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റിൽ ആരോഗ്യമന്ത്രി പറഞ്ഞു. കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, കാർഡിയാക് അനസ്‌തേഷ്യ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ ചികിത്സ സുഗമമായി പൂർത്തിയാക്കാൻ കാരണമായത്. കാർഡിയോളജി വിഭാഗം ഡോക്ടർമാരായ Dr ആശിഷ് കുമാർ , Dr പോൾ തോമസ്, Dr വിജോ ജോർജ്, ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ Dr ജോർജ് വാളൂരാൻ, കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ Dr ജിയോ പോൾ, Dr ദിവ്യ ഗോപിനാഥ് എന്നിവർ നേതൃത്വം കൊടുത്ത ശസ്ത്ര ക്രിയയിൽ Dr സ്റ്റാൻലി ജോർജ് , Dr ബിജുമോൻ , Dr ഗോപകുമാർ , Dr ശ്രീജിത് എന്നിവരും പങ്കെടുത്തു.

    നാളിതുവരെ എറണാകുളം ജനറൽ ആശുപത്രിയിൽ ഇരുപത്തിനായിരത്തോളം രോഗികൾക്ക് ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി , പേസ്‌മേക്കർ ചികിത്സകൾ ഇതിനോടകം ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. ഈ ചികിത്സകൾ എല്ലാം തന്നെ 90 ശതമാനം രോഗികൾക്കും സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് , കാരുണ്യ പദ്ധതികളിലൂടെ പൂർണമായും സൗജന്യമായിട്ടാണ് നൽകി വരുന്നത്.
    Published by:Arun krishna
    First published: