നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാസർഗോഡ് സിപിഎം പ്രവർത്തകൻ പി മുരളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ബിജെപി പ്രവർത്തകന് ജീവപര്യന്തം തടവും പിഴയും  

  കാസർഗോഡ് സിപിഎം പ്രവർത്തകൻ പി മുരളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ബിജെപി പ്രവർത്തകന് ജീവപര്യന്തം തടവും പിഴയും  

  2017 ഒക്ടോബര്‍ 17ന് വൈകിട്ട് അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം.

  കൊല്ലപ്പെട്ട മുരളിയും പ്രതി ശരത് രാജും

  കൊല്ലപ്പെട്ട മുരളിയും പ്രതി ശരത് രാജും

  • Share this:
  കാസർഗോഡ്: കുമ്പളയിൽ സിപിഎം പ്രവർത്തകനായ പി. മുരളിയെ വെട്ടിക്കൊന്ന കേസിൽ ബി ജെ പി പ്രവർത്തകന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അനന്തപുരം സ്വദേശി ശരത് രാജിനെയാണ് കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

  You may also like:അലനും താഹയും ജയിൽ മോചിതരായി; പുറത്തിറങ്ങിയത് പത്ത് മാസത്തിനു ശേഷം 

  കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റ് 7 ബി ജെ പി പ്രവർത്തകരെ വെറുതെ വിട്ടു. 2017 ഒക്ടോബര്‍ 17ന് വൈകിട്ട് അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. സീതാംഗോളി അപ്‌സര മില്ലിനടുത്ത് മുരളി സഞ്ചരിച്ച ഓട്ടോറിക്ഷ ശരത് രാജിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയും മാരകായുധങ്ങള്‍ കൊണ്ട് അക്രമിക്കുകയുമായിരുന്നു.

  കുത്തേറ്റ് ഗുരുതരാവസ്ഥയിലായ മുരളിയെ കുമ്പള സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ദിനേശ്, വരദരാജ്, മിഥുന്‍കുമാര്‍, നിധിന്‍രാജ്, കിരണ്‍കുമാര്‍, മഹേഷ്, അജിത്കുമാര്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഇവരെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണ്. കുറ്റം തെളിയിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഇവരെ കോടതി വിട്ടയച്ചു.
  Published by:Naseeba TC
  First published:
  )}