COVID 19 | ജോലിക്ക് പോയ ഡോക്ടർക്ക് കാസർകോട് പൊലീസ് മർദ്ദനം; കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കെജിഎംഒഎ

ആശുപത്രിയിൽ പോകുന്ന ജീവനക്കാരെ തടഞ്ഞുകൊണ്ട് പൊലിസുകാർ കൊറോണ വ്യാപനത്തെ എങ്ങനെ തടയുമെന്ന് മനസ്സിലാകുന്നില്ലെന്ന് കെജിഎംഒഎ വ്യക്തമാക്കി.

News18 Malayalam | news18
Updated: March 26, 2020, 5:09 PM IST
COVID 19 | ജോലിക്ക് പോയ ഡോക്ടർക്ക് കാസർകോട് പൊലീസ് മർദ്ദനം; കടുത്ത പ്രതിഷേധം രേഖപ്പെടുത്തി   കെജിഎംഒഎ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: March 26, 2020, 5:09 PM IST IST
  • Share this:
കാസർകോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആശുപത്രിയിലേക്കും, ഡിഎംഒ ഓഫീസ് ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും തടയുകയും മർദ്ദിക്കുകയും ചെയ്യുന്നതിൽ കെജിഎംഒഎ പ്രതിഷേധം രേഖപ്പെടുത്തി.

ആശുപത്രിയിൽ പോകുന്ന ജീവനക്കാരെ തടഞ്ഞുകൊണ്ട് പൊലിസുകാർ കൊറോണ വ്യാപനത്തെ എങ്ങനെ തടയുമെന്ന്
മനസ്സിലാകുന്നില്ലെന്ന് കെജിഎംഒഎ വ്യക്തമാക്കി.

You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]

ഇതുമായി ബന്ധപ്പെട്ട് ഇന്ന് ബദിയടുക്ക സി എച്ച് സിയിലെ ഡോ. അരവിന്ദനെ വിദ്യാനഗർ ബി.സി റോഡിൽ വെച്ച് പൊലീസുകാർ തടയുകയും മർദ്ദിക്കുകയും ചെയ്തു. ഇത് തീർത്തും അപലനീയവും പ്രതിഷേധാർഹവുമാണ്.

കാസർകോട് ഒരു പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും ജീവനക്കാരുടെയും മനോവീര്യം കെടുത്തുന്നതും ആത്മവിശ്വാസം ചോർത്തുന്നതുമാണ്.ഈ സംഭവത്തിൽ ഉത്തരാവാദിയായ പൊലീസ് ഓഫീസറിനെതിരെ കർശനമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നതായും സംഘടന വ്യക്തമാക്കി.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍