• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide| പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

Suicide| പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

ബുധനാഴ്ച്ച പുലർച്ചെയാണ് അസീസിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

  • Last Updated :
  • Share this:
    കാസർഗോഡ് പരപ്പയിൽ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്പെഷ്യൽ ബ്രാഞ്ചിലെ എ.എസ്.ഐ അബ്ദുൾ അസീസ് (48) ആണ് മരിച്ചത്. പരപ്പ ബിരിക്കുളം സ്വദേശിയാണ്. ബുധനാഴ്ച്ച പുലർച്ചെയാണ് അസീസിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

    കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. കാസർകോട് ജില്ലയിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും അസീസ് ജോലി ചെയ്തിട്ടുണ്ട്. മരണ വിവരമറിഞ്ഞ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും വീട്ടിലെത്തി.

    Also Read-'ബൈക്ക് സ്റ്റാര്‍ട്ടാകുന്നില്ല സര്‍'; തളളാനെത്തിയ പൊലീസ് പിടിച്ചത് കളളനെ

    ചിറമ്മൽ മമ്മു, വേലിക്കോത്ത് , അലീമ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജസീല, മക്കൾ: : അക്കീല (21), ജവാദ് (17). സഹോദരങ്ങൾ: കാസിം, സലാം, സഫിയ, അസ്മ, സാജിത, മൈമുന.

    ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

    ശ്രദ്ധിക്കുക:

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    മദ്യപിച്ചു വഴക്കുണ്ടാക്കിയ ഭർത്താവിനെ ഭാര്യ ആട്ടുകല്ലെടുത്ത് എറിഞ്ഞു കൊന്നു

    സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന യുവാവിനെ ഭാര്യ ആട്ടുകല്ല് കൊണ്ട് എറിഞ്ഞു കൊന്നു. ആവഡിക്ക് അടുത്ത് മുത്തപ്പുഡുപ്പേട്ടിലാണ് സംഭവം. കൃഷ്ണൻ എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണന്‍റെ ഭാര്യ വിജയലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുന്ന ഇയാൾ സ്ഥിരമായി വൈകുന്നേരങ്ങളിൽ മദ്യപിച്ച് വന്ന് വീട്ടിൽ വഴക്കുണ്ടാക്കുമായിരുന്നു.

    ഞായറാഴ്ചയും ഇയാൾ മദ്യപിച്ചെത്തി വഴക്കുണ്ടാക്കി. അതിനിടെ യുവതി അടുക്കളയിൽ കയറി ആട്ടുകല്ലെടുത്ത് കൃഷ്ണന് നേരെ എറിയുകയായിരുന്നു. തലയിൽ ഏറുകൊണ്ട് ഇയാൾ നിലത്തുവീണു. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
    Published by:Naseeba TC
    First published: