• HOME
  • »
  • NEWS
  • »
  • kerala
  • »
  • വനിതാമതിലിന് നേരെ ആക്രമണം: രണ്ട് സ്ത്രീകളുടെ നില ഗുരുതരം

വനിതാമതിലിന് നേരെ ആക്രമണം: രണ്ട് സ്ത്രീകളുടെ നില ഗുരുതരം

  • Last Updated :
  • Share this:
    കാസർകോട്: വനിതാ മതിലിനു നേരെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സ്ത്രീകളുടെ നില ഗുരുതരം. അംഗടിമുഗര്‍ സ്വദേശികളായ ഹൗവ്വാബി, സരസ്വതി എന്നിവരെ വിദഗ്ധ പരിശോധനയ്ക്കായി മംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

    കല്ലേറില്‍ തലക്കും മൂക്കിനും പരുക്കേറ്റ ഇരുവരുടെയും രക്തസ്രാവം നിയന്ത്രിക്കാനായിട്ടില്ല. മറ്റ് രണ്ട് പേരുടെ പരുക്ക് നിസ്സാരമാണ്. അക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 10 ബിജെപി പ്രവര്‍ത്തകർക്കു നേരെ വധശ്രമത്തിന് കേസ്സെടുത്തു. ചേറ്റുകുണ്ടിലെ സംഭവം ഉള്‍പ്പെടെ 300 ഓളം പേര്‍ക്കെതിരേ കേസ്സെടുത്തിട്ടുണ്ട്.

    First published: