മംഗളൂരു: ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കാട്ടിപ്പള്ള എട്ടാം ക്രോസിൽ താമസിക്കുന്ന മുഹമ്മദ് ഹനീഫ് (42) ആണ് മരിച്ചത്. നേത്രാവതി പാലത്തിന് സമീപം ദേശീയ പാത 66 ൽ വെച്ചായിരുന്നു സംഭവം.
11 വർഷമായി ഹനീഫിന്റെ ഓട്ടോയിലെ സ്ഥിരം യാത്രക്കാരനായിരുന്ന പച്ചക്കറി വ്യാപാരി ഖാലിദുമായി പോകുന്നതിനിടെയാണ് അപകടം നടന്നത്. കുഴഞ്ഞുവീണ ഹനീഫിനെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണ൦ എന്നാണ് നിഗമനം.
വണ്ടി ഓടിക്കൊണ്ടിരിക്കെ ഹനീഫ് തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായി പറയുകയും പാലത്തിലെത്തിയപ്പോൾ ഡ്രൈവർ സീറ്റിൽ നിന്ന് കുഴഞ്ഞ് വീഴുകയും തുടർന്ന് ദേശീയ പാതയിലെ ബാരിക്കേഡിൽ ഓട്ടോ ഇടിക്കുകയും ചെയ്തതായി ഖാലിദ് പറഞ്ഞു.
അപകടം നടന്ന സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരുടെ ഇടപെടലിലാണ് ദേശീയ പാതയിലെ ഗതാഗത കുരുക്ക് ഒഴിവാക്കിയത്.
Also read-
അമ്മയ്ക്ക് പിന്നാലെ മകനും മരിച്ചു; കുറ്റം ആരോപിക്കപ്പെടുന്ന യുവാവിനെ ചോദ്യം ചെയ്യുംഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്: പ്രതികള്‍ ഒളിവില്‍ ; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്കൊച്ചി: കാക്കനാട് ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ ഒളിവില്‍.
ലോഡ്ജ് ഉടമയായ സ്ത്രി ഉള്‍പ്പെടെ കേസിലെ മൂന്ന് പ്രതികളാണ് ഒഴിവില്‍. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി സലിംകുമാറിനെ പോലീസ് പിടികൂടിയിരുന്നു. കേസിലെ മറ്റ് പ്രതികളായ അജ്മല്‍, ഷമീറും ലോഡ്ജിന്റെ ഉടമയായ സ്ത്രീയുമാണ് ഒളിവില്‍പോയത് ഇവര്‍ക്കായുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചു.
Also read-
ഉടുമ്പിനെ പിടികൂടി കറിവെച്ചു; പ്രതി ഒറ്റ മുറി വീട്ടില്‍ പട്ടിണിയോടെ കഴിയുന്ന ആറംഗ കുടുംബം!ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് യുവതിയെ ലോഡ്ജ് മുറിയില്‍ വച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്. മലപ്പുറം സ്വദേശിനിയായ മോഡലാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
യുവതി കാക്കനാട് ഫോട്ടോഷൂട്ടിന് എത്തിയപ്പോള്‍ മുന്‍ പരിചയക്കാരനായ സലിംകുമാര്‍ ഇടച്ചിറയിലെ ലോഡ്ജില്‍ താമസം ശരിയാക്കി നല്‍കുകയായിരുന്നു. ശേഷം ലാഡ്ജ് ഉയമയുടെ കൂടി സഹായത്തോടെ മരക്ക് മരുന്ന് നല്കി പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന്റെ ദ്യശ്യങ്ങൾ കാണിച്ച് പ്രതികൾ പിന്നീടും യുവതിയെ പീഡിപ്പച്ചതായി പോലീന് നല്കിയ പരാതിയില്‍ പറയുന്നു.സംഭവത്തില്‍ ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ അടക്കം ചുമത്തിയാണ് ഇന്‍ഫോ പാര്‍ക്ക് പോലീസ് കേസെടുത്തിരിക്കുന്നത്.
Also read-
80 ലക്ഷം കുഴൽപ്പണ കവർച്ച; അന്തർ-ജില്ലാ കവർച്ചാ സംഘത്തലവൻ പിടിയിൽബസ് യാത്രയ്ക്കിടെ പതിമൂന്നുകാരനെതിരെ പീഡന ശ്രമം; എക്സൈസ് ഓഫീസർക്കെതിരെ കേസ്ബസ് യാത്രയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിയായ പതിമൂന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്സൈസ് ഓഫിസർക്കെതിരെ കേസെടുത്തു. കൊല്ലം ഓച്ചിറ സ്വദേശി, കഞ്ചിക്കോട് കെ എൻ പുതൂരിൽ ഡിസ്റ്റലറീസിലെ സിവിൽ എക്സൈസ് ഓഫിസർ ജയപ്രകാശിന് (50) എതിരെയാണ് വാളയാർ പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തന്നെ പ്രതി ഒളിവിൽ പോയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.