മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; ഔദ്യോഗികമായി ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് ഡിസിസി

വിഷയത്തിന്റെ ഗൗരവം തരിച്ചുവിടുന്നതിനുവേണ്ടി ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ നീക്കം മാത്രമാണ് മുഖ്യമന്ത്രി സന്ദശിക്കുന്നെന്ന വാര്‍ത്തയെന്നും ഡി.സി.സി അധ്യക്ഷന്‍ ന്യൂസ് 18 നോട് പറഞ്ഞു.

news18
Updated: February 22, 2019, 10:55 AM IST
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; ഔദ്യോഗികമായി ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് ഡിസിസി
malayalamnews18.com
  • News18
  • Last Updated: February 22, 2019, 10:55 AM IST
  • Share this:
കാസര്‍കോട്: മുഖ്യമന്ത്രിയുടെ സന്ദര്‍ശന വിവരം അറിയുന്നത് ചാനലിലൂടെയാണെന്ന് കാസര്‍കോട് ഡി.സി.സി അധ്യക്ഷന്‍ ഹക്കിം കുന്നേല്‍. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പാര്‍ട്ടി നേതൃത്വമോ മുഖ്യമന്ത്രിയുടെ ഓഫീസോ ഔദ്യോഗികമായി ഡി.സി.സിയെ ബന്ധപ്പെട്ടിട്ടില്ല. വിഷയത്തിന്റെ ഗൗരവം തരിച്ചുവിടുന്നതിനുവേണ്ടി ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ നീക്കം മാത്രമാണ് മുഖ്യമന്ത്രി സന്ദശിക്കുന്നെന്ന വാര്‍ത്തയെന്നും ഡി.സി.സി അധ്യക്ഷന്‍ ന്യൂസ് 18 നോട് പറഞ്ഞു.

കേരളത്തിലെ മുഖ്യമന്ത്രിയുടെ പരിപാടി നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസും പാര്‍ട്ടിയുമാണ്. കെ.പി.സി.സി അധ്യക്ഷനൊപ്പമുള്ള നിലപാടിലാണ് ഡി.സി.സിയും. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ ഞങ്ങളാരും തള്ളിക്കളയുന്നില്ലെന്നും ഡി.സി.സി അധ്യക്ഷന്‍ ഹക്കിം കുന്നേല്‍ അറിയിച്ചു. റവന്യൂ മന്ത്രി സന്ദര്‍ശപ്പോള്‍ ഇടതു മുന്നണി കണ്‍വീനര്‍ എതിരെ രംഗത്തെത്തിയിരുന്നു. മുല്ലപ്പള്ളിയുടേതേ കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടാണ്. ആ നിലപാടിന് ഒപ്പമാണ് ഡി.സി.സിയെന്നും ഹക്കിം വ്യക്തമാക്കി.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ വീടുകള്‍ സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സിപിഎം നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടുവെങ്കിലും മുഖ്യമന്ത്രി എത്തിയാല്‍ പ്രവര്‍ത്തകരുടെ പ്രതികരണം എന്താകുമെന്ന് പറയാനാകില്ലെന്നായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. ഇതിനു പിന്നാലെ മുഖ്യമന്ത്രി സന്ദര്‍ശനം വേണ്ടെന്നു വയ്ക്കുകയും ചെയ്തു.

Also Read കൊല്ലപ്പെട്ടവരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കില്ല; ശ്രമം ഉപേക്ഷിച്ച് മുഖ്യമന്ത്രി

പ്രാദേശികമായ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകം, പ്രവര്‍ത്തകര്‍ക്കിടയില്‍ വികാരമുണ്ട്. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും ഹക്കീം കുന്നേല്‍ വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെത്തുടര്‍ന്ന് അന്തരീഷം കലുഷിതമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച ജില്ലയിലെത്തും. രാവിലെ 10-ന് കാസര്‍കോട്ട് സി.പി.എമ്മിന്റെ പുതിയ ജില്ലാ ഓഫീസിന് തറക്കല്ലിടലും 11-ന് കാഞ്ഞങ്ങാട്ട് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം ഉദ്ഘാടനവുമാണ് പരിപാടി. കൊല്ലപ്പട്ടവരുടെ വീടുസന്ദര്‍ശനം പരിപാടിയിലില്ല. നിലവിലെ അന്തരീഷത്തില്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശ്യമില്ലെന്നും ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ അറിയിച്ചു.

First published: February 22, 2019, 10:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading