• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kasargod Collector | കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിച്ചു

Kasargod Collector | കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിച്ചു

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അവധിയില്‍ പോകുന്നതെന്നാണ് വിശദീകരണം.

  • Share this:
    കാസര്‍കോട്: സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ അവധിയില്‍ പ്രവേശിച്ചു. നാളെ മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് അവധി. പകരം എഡിഎമ്മിനാണ് ചുമതല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അവധിയില്‍ പോകുന്നതെന്നാണ് വിശദീകരണം.

    ജില്ലയിലെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി ഉത്തരവിറക്കിയെങ്കിലും പിന്നീട് അതു റദ്ദാക്കിയത് വിവാദത്തിന് വഴിവെച്ചിരുന്നു. ഉത്തരിവ് പിന്‍വലിച്ചത് സിപിഎം ജില്ലാ സമ്മേളനം നടത്താന്‍ വേണ്ടി പാര്‍ട്ടി സമ്മര്‍ദം ചെലുത്തിയിട്ടാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ ആരോപണം നിഷേധിച്ച് കളക്ടര്‍ രംഗത്തെത്തിയിരുന്നു.

    കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംഘാടകര്‍ നേരത്തേ നിശ്ചയിച്ച പരിപാടികളെല്ലാം നിര്‍ത്തിവെക്കണമെന്നായിരുന്നു ആദ്യം ഇറക്കിയ ഉത്തരവ്. ജില്ലയില്‍ 18,19,20 തിയതികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 30.5 ശതമാനം ആയതിന്റെ പശ്ചത്തലത്തിലായിരുന്നു ഉത്തരവ്. എന്നാല്‍ അര മണിക്കൂറിനകം ഈ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

    Also Read-CPM | ഹൈക്കോടതി ഇടപെടല്‍; കാസര്‍കോട് സമ്മേളനം ഇന്നു രാത്രി അവസാനിപ്പിക്കാന്‍ സിപിഎം

    പൊതുയോഗങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിച്ച കാസര്‍കോട് കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി എത്തി. സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് കലക്ടര്‍ ഉത്തരവു റദ്ദാക്കിയതെന്ന് ഹര്‍ജിയില്‍ ആരോപണം.

    Also Read-High Court | 'രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് എന്താണ് പ്രത്യേകത?' CPM ജില്ലാ സമ്മേളനത്തിനെതിരെ ഹൈക്കോടതി

    ഈ ഹര്‍ജിയില്‍ പാര്‍ട്ടി സമ്മേളനത്തിനെതിരെ ഹൈക്കോടതി രംഗത്തെത്തി. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയെന്നും 50 പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.
    Published by:Jayesh Krishnan
    First published: