കാസർഗോഡ്: എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാസർഗോഡ് ഗവ. കോളജിലെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നുമാറ്റിയ എം രമ. എസ്എഫ്ഐക്കാരുടെ നേതൃത്വത്തിൽ ക്യാംപസിൽ അനാശാസ്യം നടക്കുന്നുവെന്നും ഇത് ചോദ്യം ചെയ്തതാണ് തനിക്കെതിരെയുള്ള പ്രതിഷേധത്തിന് കാരണമെന്നും രമ പറഞ്ഞു.
പ്രിൻസിപ്പൽ സ്ഥാനത്തിന് നീക്കം ചെയ്തത് തന്റെ ഭാഗം കേൾക്കാതെ ആണെന്നും വിദ്യാർത്ഥികൾക്കെതിരായ
കേസിൽ ഉറച്ചുനിൽക്കുന്നതായും എം രമ പറഞ്ഞു.
കുടിവെള്ള പ്രശ്‌നം ഉന്നയിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ രമ ചേംബറില്‍ പൂട്ടിയിട്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടിയെടുത്തത്. എം രമയെ ചുമതലകളില്‍ നിന്ന് നീക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് നിർദേശിച്ചത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗവ.കോളജ് താത്ക്കാലികമായി അടച്ചു.
വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
Also Read- മാർക്ക് ഷീറ്റ് വൈകിയതിന് പൂർവ വിദ്യാർത്ഥി തീകൊളുത്തിയ കോളജ് പ്രിൻസിപ്പൽ ചികിത്സയിലിരിക്കെ മരിച്ചു
കുടിവെള്ള പ്രശ്‌നം സംസാരിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.