നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Wild Boar Attack| കാസർഗോഡ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു

  Wild Boar Attack| കാസർഗോഡ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു

  കഴിഞ്ഞമാസം ഒന്നാം തീയതി പുലർച്ചെ അഞ്ചരയോടെയാണ് കെ.യു.ജോണിനെ കാട്ടുപന്നി ആക്രമിച്ചത്.

  News18 Malayalam

  News18 Malayalam

  • Share this:
   കാസർഗോഡ് : കാട്ടുപന്നിയുടെ ആക്രമണത്തിൽ (Wild Boar Attack) പരുക്കേറ്റയാൾ മരിച്ചു. ഒന്നരമാസമായി ചികിൽസയിലായിരുന്ന വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശി കെ.യു.ജോണാണ് മരിച്ചത്. ജില്ലയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടുപേർക്കും ജീവൻ നഷ്ടമായി.

   കഴിഞ്ഞമാസം ഒന്നാംതീയതി പുലർച്ചെ അഞ്ചരയോടെയാണ് കെ.യു.ജോണിനെ കാട്ടുപന്നി ആക്രമിച്ചത്. ബളാൽ പഞ്ചായത്തിലെ അത്തിക്കടവിൽ ഉപദ്രവകാരിയായ കാട്ടുപന്നിയെ വെടിവച്ച് വീഴ്ത്താനുള്ള ശ്രമത്തിനിടെയാണ് ജോണിന് കുത്തേറ്റത്. ഷിജു എന്നയാളുടെ വീട്ടുപറമ്പിൽ എത്തിയ കാട്ടുപന്നി വളർത്തുനായയുമായി ഏറ്റുമുട്ടി.

   ഒരുതരത്തിലും കാട്ടുപന്നി ഒഴിഞ്ഞുപോകാതിരുന്നതിനെ തുടർന്ന് ഷിജു പന്നിയെ വെടിവയ്ക്കാൻ വനംവകുപ്പിന്റെ അനുമതിയും ലൈസൻസ് തോക്കുമുള്ള ജോണിനെ വിളിച്ചുവരുത്തുകയായിരുന്നു. ആദ്യം നിറയൊഴിച്ചെങ്കിലും താഴെ വീഴാതിരുന്ന പന്നി കൂടുതൽ ആക്രമണകാരിയായി ജോണി നേരെ കുതിച്ചെത്തി കുത്തി വീഴ്ത്തുകയായിരുന്നു.
   Also Read-Infant Murder | നവജാതശിശുവിനെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവം; അമ്മയും കാമുകനുമടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

   ഗുരുതരമായി പരുക്കേറ്റ ജോണിനെ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലേക്കും കൊണ്ടുപോയി. വെടിയേറ്റ പന്നി ഷിജുവിന്റെ വീട്ടുപറമ്പിൽ തന്നെ ചത്തുവീണു.

   ബളാൽ പഞ്ചായത്ത് പരിധിയിൽ മാത്രം കഴിഞ്ഞ രണ്ടു വർഷത്തിനിടെ നാലുപേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ജില്ലയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടുപേർക്കും ജീവൻ നഷ്ടമായി.
   Published by:Naseeba TC
   First published:
   )}