• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM ഒരു കാലത്തും അക്രമത്തിന് നേതൃത്വം നൽകിയിട്ടില്ല; ജനങ്ങൾ എതിരാകുന്ന ഒരു നടപടിയും പാർട്ടി എടുക്കില്ല: മുഖ്യമന്ത്രി

CPM ഒരു കാലത്തും അക്രമത്തിന് നേതൃത്വം നൽകിയിട്ടില്ല; ജനങ്ങൾ എതിരാകുന്ന ഒരു നടപടിയും പാർട്ടി എടുക്കില്ല: മുഖ്യമന്ത്രി

'കാസർഗോഡ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ല'

പിണറായി വിജയൻ

പിണറായി വിജയൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: രാഷ്ട്രീയകൊലപാതകങ്ങളിൽ സിപിഎമ്മിനെ പ്രതിസ്ഥാനത്തു നിർത്താൻ ബോധപൂർവശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ല. ഇത്തരമൊരു കൊലപാതകം ആസൂത്രണം ചെയ്യേണ്ട ഒരു സാഹചര്യവും നിലവിലില്ല. മുഖ്യമന്ത്രിയെ തന്നെ മുഖ്യപ്രതിയാക്കാൻ ചിലർ ശ്രമിച്ചു. അക്രമം നടത്തിയവർക്ക് എതിരേ കർശന നടപടി ഉണ്ടാകും. ജനങ്ങൾക്ക് എതിരാകുന്ന ഒരു നടപടിയും പാർട്ടി സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    കാസർകോട് നടന്നതുപോലെ ഒരു കാര്യം രാഷ്ട്രീയബോധമുള്ള ആരും ചെയ്യില്ല. അങ്ങനെയൊന്ന് ആസൂത്രണം ചെയ്യണ്ട കാര്യം പാർട്ടിക്കില്ല. അതിൽ ബന്ധമുള്ള ആളുകൾക്കെതിരെ പാർട്ടിയും കർക്കശമായ നിലപാടുകൾ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടാകെ എൽഡിഎഫിന്‍റെ രണ്ട് ജാഥകളിൽ കേന്ദ്രീകരിക്കുന്ന സമയമാണ്. രാഷ്ട്രീയത്തിന്‍റെ ആദ്യാക്ഷരം അറിയുന്നവരാരും ഇത്തരത്തിൽ ഒരു കുറ്റകൃത്യത്തിന് തയ്യാറാകില്ല.

    പ്രതിപക്ഷനേതാവ് കൊലപാതകത്തിന്‍റെ ഉത്തരവാദിയായി തന്നെ ചിത്രീകരിക്കുകയാണ്. എന്തൊരു പറച്ചിലാണതെന്നും മുഖ്യമന്ത്രി ചോദിച്ചു. പാർട്ടി അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല. അക്രമത്തിന്‍റെ വേദന അനുഭവിച്ച പാർട്ടിയാണിത്. ഒരുപാട് ജീവനുകൾ നഷ്ടപ്പെട്ട വേദന കടിച്ചമർത്തിയ പാർട്ടിയാണ്. ആരെയും കൊല്ലാൻ നിൽക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയിൽ പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടാകണം എന്ന് ശക്തമായി ആവശ്യപ്പെടേണ്ട ഘട്ടങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. ആ ഘട്ടങ്ങളിലെല്ലാം ജനം എവിടെനിൽക്കുന്നോ ആ നിലപാടായിരുന്നു പാർട്ടിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    First published: