• HOME
  • »
  • NEWS
  • »
  • kerala
  • »
  • പെരിയ ഇരട്ടക്കൊലപാതകം; കസ്റ്റഡിയിലുള്ള ഏഴു പേരില്‍ കണ്ണൂര്‍ സ്വദേശിയും

പെരിയ ഇരട്ടക്കൊലപാതകം; കസ്റ്റഡിയിലുള്ള ഏഴു പേരില്‍ കണ്ണൂര്‍ സ്വദേശിയും

സി.പി.എം പെരിയ മുന്‍ ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെ ഏഴുപേരാണ് കസ്റ്റ‍ഡിയിലുള്ളത്.

news18

news18

  • News18
  • Last Updated :
  • Share this:
    കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്തവരില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശി. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പെരിയ മുന്‍ ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെ ഏഴുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ പീതാംബരന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

    ഞായറാഴ്ചയാണ് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനിടെ അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിന് കാരണമെന്ന് പീതംബരന്‍ മൊഴി നല്‍കിയിരിക്കുന്നത്. കൃപേഷിനെയും ശരത്തിനെയും കഞ്ചാവിന്റെ ലഹരിയിലാണ് വെട്ടിയതെന്ന് ഇയാള്‍ വ്യക്തമാക്കിയെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

    Also Read അക്രമത്തിന് നേതൃത്വം നൽകിയത് ഉദുമ എംഎൽഎയെന്ന് ശരത് ലാലിന്റെ പിതാവ്

    First published: