BREAKING-പെരിയ ഇരട്ടക്കൊലപാതകം: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഇരട്ടക്കൊലപാതകത്തിന്റെ സൂത്രധാരനാണ് പിടിയിലായ പീതാംബരനെന്നാണ് പൊലീസ് പറയുന്നത്

news18
Updated: February 19, 2019, 6:41 PM IST
BREAKING-പെരിയ ഇരട്ടക്കൊലപാതകം: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും
  • News18
  • Last Updated: February 19, 2019, 6:41 PM IST
  • Share this:
കാസർകോട്: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പെരിയ ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി. പീതാംബരന്റെ പ്രേരണയെ തുടർന്നാണ് കൊല നടന്നതെന്ന് പൊലീസ് പറയുന്നു. പ്രതിയെ ബുധനാഴ്ച കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കുമെന്ന് എസ് പി എ ശ്രീനിവാസ് പറഞ്ഞു. നേരത്തെ പീതാംബരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റ നിര്‍ദേശപ്രകാരമാണ് നടപടി.

കേസുമായി ബന്ധപ്പെട്ട് മുരളി, സജീവന്‍, ദാസന്‍ എന്നിവരുള്‍പ്പെടെ ഏഴു പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകികള്‍ സഞ്ചരിച്ച് ജീപ്പ് കണ്ണൂര്‍ രജിസ്ട്രേഷനില്‍ ഉള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇരട്ടക്കൊലപാതകത്തിന്റെ സൂത്രധാരനാണ് പിടിയിലായ പീതാംബരനെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം ആസൂത്രണം ചെയ്തത് പീതാംബരനാണെന്നും പൊലീസ് വ്യക്തമാക്കുന്നു. പീതാംബരന്‍ ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട ശരത്ലാല്‍. കേസില്‍ ശരത്‌ലാല്‍ ഉള്‍പ്പെടെ 11 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു.

പ്രദേശത്തെ സിപിഎം പ്രവർത്തകർക്കു കൊ‌ല്ലപ്പെട്ട യുവാക്കളോടു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. വീടുകളിൽ നിന്നു മാറിനിൽക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. അതേസമയം, ശരത്തിനെയും കൃപേഷിനെയും സിപിഎം നേതാവ് കൊലയാളി സംഘമെന്ന് സംശയിക്കുന്നുവര്‍ക്ക് കാണിച്ചുകൊടുത്തുവെന്നു മൊഴിയുണ്ട്. കൊല്ലിയോട് ക്ഷേത്രത്തിലെത്തില്‍ കണ്ണൂര്‍ റജിസ്ട്രേഷന്‍ നമ്പറുള്ള രണ്ട് ജീപ്പുകള്‍ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജീപ്പുകള്‍ കണ്ടെത്താന്‍ മംഗലാപുരം, കണ്ണൂര്‍ റൂട്ടുകള്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു തുടങ്ങി. കൊലയാളി സംഘത്തിന് രക്ഷപെടാന്‍ കൃത്യമായ വഴിയടക്കമുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. പെരിയ, കൊല്ലിയോട് മേഖലകളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.

നിലവിൽ രണ്ടു ഡിവൈഎസ്പിമാരും നാലു സിഐമാരും ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അതേസമയം പ്രതികളെ ഉടൻ പിടികൂടുന്നില്ലെങ്കിൽ കേസ് സിബിഐക്ക് വിടണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.

First published: February 19, 2019, 6:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading