കാസർകോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന് സത്യനരായാണൻ. പ്രതി പീതാംബരന് തന്നെയാണ്. പാര്‍ട്ടിയുടെ അറിവില്ലാതെ ലോക്കല്‍ കമ്മറ്റി അംഗമായ ഇയാള്‍ ഒന്നും ചെയ്യില്ല. പ്രാദേശിക പ്രശ്നത്തിന്റെ പേരില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന് പല തവണ വധ ഭീഷണി മുഴക്കിയിരുന്നു. എംഎല്‍എയാണ് അക്രമത്തിന് നേതൃത്വവും പിന്തുണയും നല്‍കിയതെന്നും സത്യനാരായണൻ പറഞ്ഞു.
അതേസമയം, കൊല നടത്തിയത് അപമാനം കൊണ്ടുണ്ടായ നിരാശയിലാണെന്നാണ് അറസ്റ്റിലായ പീതാംബരന്റെ മൊഴി. കൃപേഷും ശരത് ലാലും ചേര്‍ന്ന് തന്നെ ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടി ഇടപെടാത്തത് നിരാശയുണ്ടാക്കിയെന്നും പീതാംബരന് പൊലീസിന് മൊഴി നല്കി. കൊല നടത്തുമ്പോള്‍ കഞ്ചാവിന്റെ ലഹരിയിലായിരുന്നെന്നും പ്രതികള്‍ നല്കിയ മൊഴി നല്‍കിയിട്ടുണ്ട്. പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പീതാംബരന്റെ സുഹൃത്തുക്കളായ ആറു പേരും കൊലയില്‍ പങ്കാളികളായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.