നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കാസർഗോഡ് ടാറ്റാ ആശുപത്രി ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി കെ.കെ ശൈലജ

    കാസർഗോഡ് ടാറ്റാ ആശുപത്രി ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി കെ.കെ ശൈലജ

    ടാറ്റാ ഗ്രൂപ്പാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ആശുപത്രി സൗജന്യമായി നിര്‍മ്മിച്ച്‌ സര്‍ക്കാരിന് കൈമാറിയത്

    kk shailaja

    kk shailaja

    • Last Updated :
    • Share this:
      തിരുവനന്തപുരം: കാസർഗോഡ് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച്‌ നല്‍കിയ ആശുപത്രി ഒക്ടോബര്‍ 28 ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.

      നിര്‍മാണം പൂര്‍ത്തിയായിട്ടും ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ നവംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് കാസർഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണത്താന്‍ പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കാസര്‍കോട് ജില്ലയില്‍ 553 കിടക്കകളോട് കൂടിയ പുതിയ ആശുപത്രി നിര്‍മ്മിച്ചത്.

      Also Read കാസർഗോഡ് ടാറ്റാ ആശുപത്രി ഉടൻ തുറക്കണം; മരണംവരെ നിരാഹാര സമരം നടത്തുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ MP

      കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ ഈ ആശുപത്രി സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കും. ടാറ്റാ ഗ്രൂപ്പാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ആശുപത്രി സൗജന്യമായി നിര്‍മ്മിച്ച്‌ സര്‍ക്കാരിന് കൈമാറിയത്.

      ഒന്നാം ഘട്ടമായി മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകള്‍ അടുത്തിടെ സൃഷ്ടിച്ചിരുന്നു. ഇവരുടെ നിയമന നടപടികള്‍ നടന്നുവരികയാണ്. കാസർഗോഡ് മേഖലയിലെ ചികിത്സാ സൗകര്യം ഇതിലൂടെ വര്‍ദ്ധിപ്പിക്കാനാകുമെന്നും മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
      Published by:user_49
      First published: