ഇന്റർഫേസ് /വാർത്ത /Kerala / കാസർകോട് സ്വദേശിയായ യുവതിയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസർകോട് സ്വദേശിയായ യുവതിയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ജന.കെ.ഹരീഷ്

അഞ്ജന.കെ.ഹരീഷ്

കോഴിക്കോട് സ്വദേശികളായ സുഹൃത്തുക്കൾക്കൊപ്പം ആയിരുന്നു അഞ്ജന ഗോവയിൽ കഴിഞ്ഞിരുന്നത്. സംഭവത്തിൽ ഗോവ പൊലീസ് അന്വേഷണം ആരംഭിച്ചു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

കാഞ്ഞങ്ങാട്: കാസർകോട് സ്വദേശിയായ യുവതിയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞാണിക്കടവ് സ്വദേശിനി അഞ്ജന.കെ.ഹരീഷിനെ (21) ആണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാഞ്ഞങ്ങാട് ഞാണിക്കടവിലെ ഗിരീഷ് – മിനി ദമ്പതികളുടെ മകള്‍ അഞ്ജന.കെ.ഹരീഷിനെ (21) ആണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ തലശേരി ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ഥിനിയായ അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാവ് മിനി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അഞ്ജനയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. അന്ന് അഞ്ജനയുടെ ഇഷ്ടം പരിഗണിച്ച് സുഹൃത്തുക്കളോടൊപ്പം പോകാന്‍ കോടതി അനുവദിച്ചിരുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

You may also like:പ്രതാപൻ, ഷാഫി പറമ്പിൽ, രമ്യ ഹരിദാസ്, ശ്രീകണ്ഠൻ, അനിൽ അക്കര ക്വറന്റീനിൽ പോകണം: മെഡിക്കൽ ബോര്‍ഡ് [NEWS]'ലോക പരിസ്ഥിതി ദിനം| ഒരു കോടി ഒമ്പത് ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് മുഖ്യമന്ത്രി [NEWS]കൊറോണയെ തോൽപ്പിക്കാൻ ചൈനയുടെ വഴി; ട്രേസിങ് ആപ്പ് വ്യാപിപ്പിക്കാൻ ഇന്ത്യ [NEWS]

ഇന്ന് രാവിലെയാണ് അഞ്ജന മരണപ്പെട്ട വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. അഞ്ജനയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത് പുതുക്കൈ വില്ലേജിലാണ്. സഹോദരങ്ങള്‍: അനഘ, ശ്രീഹരി.

കോഴിക്കോട് സ്വദേശികളായ സുഹൃത്തുക്കൾക്കൊപ്പം ആയിരുന്നു അഞ്ജന ഗോവയിൽ കഴിഞ്ഞിരുന്നത്. സംഭവത്തിൽ ഗോവ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം നടന്നില്ല ബന്ധുക്കൾ എത്തിയാൽ മാത്രമേ നടപടി തുടങ്ങുകയുള്ളൂ.

ഹോട്ടലിനു സമീപമുള്ള മരത്തിലാണ് തൂങ്ങിമരിച്ചത്.

First published:

Tags: Death, Death Case, Death news