കൊച്ചി : ഭീകരാക്രമണത്തിലും സൈനിക നടപടികളിലും വീർപ്പുമുട്ടുന്ന കാശ്മീരിലെ കാഴ്ചകൾ കൊച്ചി ബിനാലെയിലും. 'കശ്മീർ ബിനാലെ' എന്ന പേരിൽ വീർ മുന്‍ഷിയും സംഘവുമാണ് 1990 കൾക്ക് ശേഷമുള്ള കശ്മീരിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്.
1990ൽ ശ്രീനഗറിൽ നിന്ന് പലായനം ചെയ്ത കലാകാരനായ വീർ മുൻഷി വർഷങ്ങൾക്കു ശേഷം തിരികെ എത്തുമ്പോൾ കണ്ടത് സുരക്ഷ സേനയും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടൽ തകർത്തെറിഞ്ഞ തന്റെ നാടിനെയാണ്. ഒരു കാലത്ത് സൂഫി സംസ്കാരത്തിന്റെ ആസ്ഥാനമായിരുന്ന കശ്മീർ, സാംസ്കാരിക തനിമ തിളങ്ങി നിന്ന ശ്രീനഗർ എല്ലായിടത്തും ഇന്ന് ഹൃദയഭേദകമായ കാഴ്ച്ചകൾ മാത്രം.
Also Read-BREAKING- നാലു പാർട്ടികൾ കൂടി; എൽഡിഎഫ് വിപുലീകരിച്ചു
കലാപഭൂമി ആയതോടെ എന്ത് സാംസ്കാരിക പ്രവർത്തനമാണ് ഇവിടെ നടത്തുക എന്ന ചോദ്യമാണ് വീർ മുൻഷി അടക്കമുള്ള കലാകാരന്മാരുടെ ചോദ്യം. സൂഫി കബറിടം പ്രതീകാത്മകമായി ഒരുക്കി ഈ ചോദ്യം തന്നെ കാഴ്ചക്കാരോട് ഉന്നയിക്കുകയാണ് ഇദ്ദേഹമുൾപ്പെടെ പതിനാലോളം കലാകാരന്മാർ.
കലാപത്തിൽ മരിച്ചവരെ അടക്കം ചെയ്‍ത ആളുടെ അനുഭവങ്ങൾ പങ്ക് വയ്ക്കുന്ന വീഡിയോയും ബിനാലെയുടെ ഭാഗമായിട്ടുണ്ട്. സംഘർഷ വീഥികളിലൂടെ കടന്നു പോയപ്പോൾ കലാകാരന്മാർ പകർത്തിയ ചിത്രങ്ങളാണ് കശ്മീർ ബിനാലെയുടെ മറ്റൊരു പ്രത്യേകത. കലാപത്തിൽ മനുഷ്യർ മരിച്ചു വീഴുമ്പോൾ നിസഹായരായി നോക്കി നിൽക്കുന്ന മനുഷ്യ ജീവിതങ്ങളുടെ ചിത്രങ്ങളാണ് ഇതിൽ അധികവും ശ്രദ്ധിക്കപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jammu Kashmir, Kerala, Kochi Biennale, Kochi muziriz beinnale, Kochi-Muziris Biennale 2018