72 ദിവസത്തെ കാത്തിരിപ്പ്; ഉപ്പയുടെ ശബ്ദം ഫോണില്‍ കേട്ടപ്പോള്‍ മര്‍ക്കസിലെ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷക്കണ്ണീര്‍

കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധുക്കളുമായി സംസാരിക്കാന്‍ അവസരമൊരുങ്ങിയത്

news18-malayalam
Updated: October 17, 2019, 1:59 PM IST
72 ദിവസത്തെ കാത്തിരിപ്പ്; ഉപ്പയുടെ ശബ്ദം ഫോണില്‍ കേട്ടപ്പോള്‍ മര്‍ക്കസിലെ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷക്കണ്ണീര്‍
News18 Malayalam
  • Share this:
എഴുപത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഉറ്റവരുമായി ടെലിഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കോഴിക്കോട്
കാരന്തൂര്‍ മര്‍ക്കസില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ത്ഥികള്‍. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധുക്കളുമായി സംസാരിക്കാന്‍ അവസരമൊരുങ്ങിയത്.

കശ്മീരികളായ നൂറിലധികം വിദ്യാര്‍ത്ഥികളാണ് മര്‍ക്കസില്‍ പഠിക്കുന്നത്. നിയന്ത്രണങ്ങള്‍ നീക്കിയതറിഞ്ഞ് ഏറെ സന്തോഷത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍. മര്‍ക്കസ് ബോയ്‌സ് സ്‌കൂളിലെ അധ്യാപകര്‍ അവര്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കി. ഷോപ്പിയാന്‍ ജില്ലയിലെ ഐജാസ് വഖായാണ് ആദ്യം വീട്ടിലേക്ക് വിളിച്ചത്. അപ്പുറത്ത് ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം. കുറച്ചുകഴിഞ്ഞപ്പോള്‍ മറുതലക്കല്‍ നിന്ന് ഉപ്പ മുഹമ്മദ് ശബാന്റെ ശബ്ദം കേട്ടപ്പോള്‍ ഐജാസിന്റെ മുഖത്ത് സന്തോഷകണ്ണുനീര്‍ നിറഞ്ഞു. ദീര്‍ഘനാളമായി മകന്റെ വിവരമറിയാന്‍ കഴിയാത്ത സങ്കടത്താഴ്വരയിലായിരുന്നു വീട്ടുകാര്‍. ദീര്‍ഘനേരം ഉമ്മ ആയിശയും ഐജാസുമായി സംസാരിച്ചു. നാട്ടില്‍ സന്തോഷമാണ് എന്നറിയിച്ചു. മകന് സ്വസ്ഥവും സമാധാനപരവുമായി പഠിക്കാന്‍ പറ്റിയല്ലോ എന്ന് പറഞ്ഞു ഉമ്മ. നാട്ടില്‍ സന്തോഷം വരുന്നുവെന്ന പ്രത്യാശ പങ്കുവെച്ചു അവര്‍.

 ഐജാസിന് വീട്ടിലേക്കു വിളിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ അവന്റെ ജില്ലക്കാരനായ ഉവൈസ് ഹമീദ് ഉപ്പയെ് വിളിച്ചുനോക്കി. എന്നാല്‍, തിരക്കിലായിരുന്നു. ഒന്നു രണ്ടു താവണ പിന്നെയും ശ്രമിച്ചെങ്കിലും കിട്ടിയില്ല. രാത്രിയോടെ നെറ്റവര്‍ക്ക് ശരിയാകും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അവന്‍.

മറ്റു സഹപാഠികളായ മുസമ്മില്‍, ഫൈസല്‍, സാഖിബ്, മഅരിഫത്, ഫുര്‍ഖാന്‍ തുടങ്ങി ബാറാമുള്ള, കുല്‍ഗം , അനന്ദ് നാഗ് എന്നിവിടങ്ങിലെ വിദ്യാര്‍ത്ഥികള്‍ക്കും ഏറെ നേരം വീട്ടിലേക്ക് വിളിച്ചിട്ടും ബന്ധപ്പെടാന്‍ ഫോണ്‍ കണക്ഷന്‍ ശരിയായിട്ടില്ല. ചെറിയ നിരാശയുണ്ടെങ്കിലും വൈകാതെ ഉപ്പയുടെയും കുഞ്ഞനിയത്തിയുടെയും ശബ്ദം കേള്‍ക്കാനാകും എന്ന പ്രതീക്ഷയിലാണ് സാഖിബ്.

കശ്മീരികളായ നൂറിലധികം വരുന്ന വിദ്യാര്‍ത്ഥികളാണ് നിലവില്‍ മര്‍ക്കസില്‍ പഠനം നടത്തുന്നത്. 2004-ഇല്‍ മുഫ്തി മുഹമ്മദ് സയീദ് മുഖ്യമന്ത്രിയായ സമയത്തു കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി നടത്തിയ ചര്‍ച്ചയിലാണ് മര്‍കസ് വിദ്യാര്‍ത്ഥികളെ മികച്ച പഠനത്തിന് കേരളത്തിലേക്ക് അയക്കാന്‍ തീരുമാനിച്ച. തുടര്‍ന്ന് ഓരോ വര്‍ഷവും കാശ്മീരി വിദ്യാര്‍ഥികള്‍ മര്‍കസില്‍ പ്രവേശനം തേടുന്നു.. സംസ്ഥാന കലോത്സവത്തിലടക്കം ഒന്നാം സമ്മാനം നേടിയ നിരവധി പ്രതിഭകളുണ്ട് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍.

Also Read- കൂടത്തായി കൊലപാതക വാർത്ത പടർന്നതോടെ ചർച്ചയായി 'ജോളി ജംഗ്ഷൻ'

First published: October 17, 2019, 1:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading