ശബരിമല: ഒരിടവേളക്ക് ശേഷം ശബരിമലയില്‍ കതിന വെടിവഴിപാട് പുനഃരാരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും വനംവകുപ്പിന്റെയും എതിര്‍പ്പ് മൂലം നിർത്തിവച്ചിരുന്ന വഴിപാടാണ് പുനഃരാരംഭിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ശബരിമലയില്‍ കതിനവെടിവഴിപാട് നടക്കാറില്ലായിരുന്നു. വെടി ശബ്ദം വന്യജീവികള്‍ക്ക് ശല്യമാകുമെന്ന വനംവകുപ്പിന്റെ നിലപാടും വെടിമരുന്ന് സൂക്ഷിക്കാനുള്ള ലൈസന്‍സ് ജില്ലാ ഭരണകൂടം നല്‍കാത്തതുമായിരുന്നു വഴിപാടിന് തടസം. ദേവസ്വം ബോര്‍ഡും ജില്ലാഭരണകൂടവും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വീണ്ടും വെടിവഴിപാട് തുടങ്ങാന്‍ ധാരണയായത്.
സന്നിധാനം, അപ്പാച്ചിമേട്, മാളികപ്പുറം, ശരംകുത്തി എന്നിവിടങ്ങളിലായിരുന്നു മുന്‍കാലങ്ങളില്‍ വെടിവഴിപാടുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അത് രണ്ടിടത്ത് മാത്രമാക്കി ചുരുക്കി. മറ്റിടങ്ങളിലും അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുള്ള ചര്‍ച്ച തുടരാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ വഴിപാട് പുനഃരാരംഭിക്കാനായിരുന്നു നീക്കം. കരാറുകാരനെ കിട്ടാത്തതിനാല്‍ അത് നടന്നില്ല. മണ്ഡലകാലം അവസാനിക്കാറായതിനാല്‍ മുന്‍കാലങ്ങളേക്കാള്‍ നാലിലൊന്ന് തുകക്കാണ് വഴിപാട് കരാര്‍ നല്‍കിയത്. 10 രൂപയാണ് വഴിപാട് തുക.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.